Nobel Peace Prize: സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്ക്കാരം മാധ്യമപ്രവർത്തകരെ മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവിനും
ജനാധിപത്യത്തിനും ശാശ്വത സമാധാനത്തിനും അത്യവശ്യമായ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങൾക്കാണ് പുരസ്‌ക്കാമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പറഞ്ഞു
Oslo: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം (Nobel Peace Prize) പ്രഖ്യാപിച്ചു. മധ്യമ പ്രവർത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവിനുമാണ് പുരക്കരം ലഭിച്ചത്. ജനാധിപത്യത്തിനും ശാശ്വത സമാധാനത്തിനും അത്യവശ്യമായ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങൾക്കാണ് പുരസ്‌ക്കാമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പറഞ്ഞു.
മരിയ റെസ്സ ഫിലിപ്പിൻസ് സ്വദേശിയും ദിമിത്രി മുറടോവ് റഷ്യൻ സ്വദേശിയുമാണ്. ഇരുവർക്കും പുരസ്ക്കാരത്തിനൊപ്പം 10 മില്യൺ സ്വീഡിഷ് ക്രോണയാണ് ലഭിക്കുക അതായിത് ഏകദേശം 8,54,27,003 ഇന്ത്യൻ രൂപ. ആകെ 329 പേരിൽ നിന്നാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഇരുവറം അർഹരായത്.
കാലാവസ്ഥാ ആക്റ്റിവിസ്റ്റ് ഗ്രേറ്റ തൻബെർഗ്, മാധ്യമ കൂട്ടായ്മയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവരെയും ഈ വർഷത്തെ നോബൽ സമ്മാനത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ കാത്തിരിപ്പിനൊടുവിൽ മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവിവും പുരസ്ക്കാരം ലഭിക്കുകയായിരുന്നു .
മരിയ റെസ്സ എന്ന മാധ്യമ പ്രവർത്തക റാപ്ലർ എന്ന മാധ്യമ സ്ഥാപനത്തിന്റെ സഹ സ്ഥപാക കൂടിയാണ്. അധികാര ദുർവിനിയോഗം, അക്രമത്തിന്റെ ഉപയോഗം, ഫിലിപ്പീൻസിൽ വർദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യം ജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചതിനാണ് മരിയ റെസ്സയ്ക്ക് പുറക്കാരം ലഭിച്ചത്.
ALSO READ: Nobel prize in Medicine: ചൂടിന്റെയും സ്പർശത്തിന്റെയും രഹസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്
സ്വതന്ത്ര പത്രസ്ഥാപനമായ നോവജ ഗസറ്റ് സ്ഥാപിച്ച മുരടോവ് പതിറ്റാണ്ടുകളായി റഷ്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും സംരക്ഷിക്കുകയായിരുന്നുവെന്ന് നൊബേൽ സമിതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...