സോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബുധനാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നും കിഴക്കന്‍ കടല്‍തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് വിവരം. 


യുഎന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ അവഗണിച്ചാണ് ഉത്തരകൊറിയ മിസൈല്‍പരീക്ഷണം നടത്തിയത്. എന്നാല്‍, ഉത്തരകൊറിയ നടത്തിയ പരീക്ഷണം വിജയമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം 19നും ഉത്തരകൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.