ബെയ്ജിംഗ്:കൊറോണ വൈറസിന്റെ ഉത്ഭവത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ചൈനയ്ക്കെതിരെ കുട്ടപെടുത്തല്‍ തുടരുകയാണ്,


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കൊറോണ വൈറസ്‌ നിയന്ത്രണ വിധേയമാക്കിയതില്‍ ചൈന കൈവരിച്ച നേട്ടത്തെ 
പ്രശംസിച്ച് കൊണ്ട് ചൈനീസ്‌ പ്രസിഡന്റ് ഷി ജിന്‍പിങിന് കത്തയച്ചു.


ഉത്തര കൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്.


വ്യക്തിപരമായി അഭിനന്ദനം അറിയിച്ചു കൊണ്ട് ചൈനീസ് പ്രസിഡന്റിനു ഉത്തരകൊറിയന്‍ ഭരണാധികാരി കത്തയച്ചതായാണ് റിപ്പോര്‍ട്ട്‌.


"അഭിനന്ദനം അര്‍ഹിക്കുന്നു,അഭൂതപൂര്‍വമായ പകര്‍ച്ചാവ്യാധിക്കെതിരായ യുദ്ധത്തില്‍ വിജയിക്കാനായത് വളരെ വിലമതിക്കുന്നു'',


ഈ വാചകങ്ങളാണ് ഷി ജിന്‍പിങിന് അയച്ച കത്തില്‍ കിം കുറിച്ചതെന്നാണ് ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്ത് വിട്ട വിവരം.


കിമ്മിന്റെ ആരോഗ്യ സ്ഥിതിയെ ക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു,കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഉത്തര കൊറിയ കടുത്ത സാമ്പത്തിക 
പ്രതിസന്ധിയില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ഈ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ പ്രധാനപെട്ട സൗഹൃദ രാഷ്ട്രമായ ചൈനയുടെ ഭരണാധികാരിയെ വ്യക്തിപരമായി അഭിനന്ദിച്ച് കൊണ്ട് 
കിം കത്തയച്ചത്.ചൈനയിലെ വുഹാനില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ്‌ ലോകത്ത് വലിയ നാശമാണ് വിതയ്ക്കുന്നത്.