വാഷിങ്ടൻ: ആഴ്ച്ചകൾക്ക് മുമ്പേയാണ് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്ക് കപ്പൽ കാണാൻ പോയ അഞ്ചു പേർ ആഴക്കടലിൽ വെച്ച് മരിച്ചത്. ഓഷ്യൻഗേറ്റ് കമ്പനി നിർമ്മിച്ച ടൈറ്റൻ സമുദ്രപേടകത്തിലായിരുന്നു പോയത്. ദുരന്തത്തിൽ ഓഷ്യൻഗേറ്റിന്റെ സിഇഒ അടക്കമുള്ള 4 പേരാണ് മരിച്ചത്. ഇതിന്റ ചൂടണയും മുമ്പാണ് പുതിയ പദ്ധതിയുമായി കമ്പനിയുടെ സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ എത്തിയിരിക്കുന്നത്. ഇത്തവണ ആഴക്കടലിലല്ല ശുക്രനിൽ ആണ് മനുഷ്യരെ എത്തിക്കാൻ പോകുന്നത്. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് അയയ്ക്കാനാണു ഗില്ലർമോ സോൺലൈൻ ലക്ഷ്യംവയ്ക്കുന്നത്. ശുക്രനിൽ മനുഷ്യരെ താമസിപ്പിക്കുക എന്നതാണ് തന്റെ ആ​ഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.  നരക ഗ്രഹം എന്ന് വിളിക്കപ്പെടുന്ന ശുക്രൻ, ഭൂമിയുമായി വലിപ്പത്തിലും സാന്ദ്രതയിലും സമാനതകൾ ഉണ്ട്. എന്നാൽ അതിന്റെ അന്തരീക്ഷത്തിൽ മാരകമായ അളവിലുള്ള കാർബൺ ഡൈ ഓക്സൈഡിന്റെയും സൾഫ്യൂറിക് ആസിഡ് മേഘങ്ങളുടേയും ഉയർന്ന വേഗതയുള്ള കാറ്റും അവിടെ മനുഷ്യവാസം സാധ്യമാകുമോ എന്നത് സംശയമുള്ള കാര്യമാണ്. എങ്കിലും താൻ അവിടേക്ക് മനുഷ്യരെ കൊണ്ടുപോകുമെന്നാണ് ഗില്ലെർമോ സോൺലൈൻ അവകാശപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ 


ഓഷ്യൻഗേറ്റിനെയും ടൈറ്റനെയും മറക്കു, സ്റ്റോക്ടനെ മറക്കു. വലിയ കണ്ടുപിടുത്തങ്ങളുടെ പാതയിലാണ് മനുഷ്യൻ. ശുക്രന്റെ പ്രതലത്തിൽനിന്ന് 30 മൈലുകൾക്കു മുകളിൽ മനുഷ്യർക്കു താമസയോ​ഗ്യമാണ്. അവിടെ സമ്മർദ്ദവും താപനിലയും താരതന്യേന കുറവായിരിക്കും. 2050 ഓടെ മനുഷ്യനെ ശുക്രനിൽ എത്തിക്കാനാണ് ലക്ഷ്യം. ആയിരം പേരെയെങ്കിലും കൊണ്ടു പോകും. അത് തന്റെ സ്വപ്നമാണ് എന്നാണ് അ​ദ്ദേഹം പറഞ്ഞത്. 


ALSO READ: റഷ്യയിൽ പോകണമോ? പറ്റിയ അവസരം ഇതാണ്, പാഴാക്കരുത്!


അതേസമയം ശുക്രനിലേക്കു മനുഷ്യരെ അയക്കുന്നതിനു പിന്നിൽ ഓഷൻഗേറ്റല്ല. സോൺലൈന്റെ ഹ്യൂമൻസ്2വീനസ് എന്ന കമ്പനിയാണ്. ഈ കമ്പനി രൂപീകരിച്ചത് 2020ലാണ്. ശുക്രന്റെ അന്തരീക്ഷത്തിൽ മനുഷ്യവാസം സ്ഥിരമായി ഉറപ്പിക്കുകയാണു കമ്പനി ലക്ഷ്യമിടുന്നത്.  0–50 ഡിഗ്രി സെൽഷ്യസ് താപനില, ഭൂമിയുടേതു പോലെയുള്ള ഗുരുത്വാകർഷണം എന്നിവ മനുഷ്യവസം ഉറപ്പിക്കാൻ അനുകൂലമായ കാര്യങ്ങളാണെന്ന് ഹ്യമൂൻസ്2വീനസ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.


ടൈറ്റൻ ദുരന്തത്തിൽ ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു മരിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.