ഗൊറില്ലകളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുണ്ട്. ഇവയുടെ ജീവിത രീതികളും പ്രവൃത്തികളുമെല്ലാം ഏറെ രസകരമാണ്. അവരുടെ ചെറിയ ചെറിയ തമാശകളും മറ്റും ആളുകളെ രസിപ്പിക്കുകയും സമ്മർദ്ദത്തിൽ നിന്ന് മോചിതരാക്കുകയും ചെയ്യും. മനുഷ്യരെ പോലെ തന്നെ ഗൊറില്ലകളും ബുദ്ധിശക്തിയുള്ളവയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ഇതാ ഒരു ഭീമൻ ഗൊറില്ല ബാത്ത് ടബ്ബിൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. നൃത്തം ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്ന ഗൊറില്ലയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗൊറില്ല വൃത്താകൃതിയിലുള്ള ബാത്ത് ടബ്ബിൽ വെള്ളം തെറുപ്പിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. 


ALSO READ: കാട്ടാനക്കൂട്ടത്തിൻറെ മുന്നിൽപ്പെട്ട കടുവ, പിന്നീട് സംഭവിച്ചത്..; വൈറൽ വീഡിയോ


ട്വിറ്ററില്‍ ഫാസിനേറ്റിംഗ് എന്ന അക്കൌണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനു ശേഷം വീഡിയോ 23 ദശലക്ഷത്തിലധികം വ്യൂസും 111.1K ലൈക്കുകളും നേടി. പശ്ചാത്തലത്തിൽ വെച്ചിരിക്കുന്ന പാട്ടിന് അനുസരിച്ച് സ്വയം മതിമറക്കുന്ന ഗൊറില്ലയുടെ പേര് സോള എന്നാണ്. ഡാളസ് മൃഗശാലയിലാണ് ഇത് താമസിക്കുന്നത്. 



 


ഇതുവരെ കാണാത്ത രീതിയിലുള്ള നൃത്തമാണ് ഇതെന്ന് ഉപയോക്താക്കൾ പറഞ്ഞു. നൃത്തം ചെയ്യുന്നത് കൊണ്ട് ഈ ഗൊറില്ല അത്ര സിമ്പിളല്ലെന്നും നല്ല കരുത്തനാണെന്നുമായിരുന്നു മറ്റൊരാളുടെ കമൻ്റ്. ഈ ഗൊറില്ലയ്ക്ക് സംഗീതത്തില്‍ നല്ല അഭിരുചിയുണ്ടെന്നായിരുന്നു മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഗൊറില്ലയുടെ നൃത്തച്ചുവടുകളെ അഭിനന്ദിക്കാതിരിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. കൂടാതെ വിവിധ ഉപയോക്താക്കള്‍ ലവ്  ഇമോജികള്‍ നൽകിയാണ് സന്തോഷം അറിയിച്ചത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.