Omicron in France : ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിൽ ഒമിക്രോൺ വ്യാപകമായേക്കുമെന്ന് വിദഗ്ദ്ധർ
ഫ്രാൻസിലും, അമേരിക്കയിലും (America) ഇന്ന് ആദ്യത്തെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരുന്നു.
PARIS : ജനുവരിയോടെ ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ ഫ്രാൻസിൽ (France) രൂക്ഷമാക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഫ്രാൻസിലും, അമേരിക്കയിലും (America) ഇന്ന് ആദ്യത്തെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആഗോള തലത്തിൽ ഒമിക്രോൺ രോഗബാധ വൻ തോതിൽ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.
ലോകരാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കഴിഞ്ഞു. അമേരിക്കയിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത് നവംബർ 22 ന് കാലിഫോർണിയയിൽ എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ്. ഇയാൾക്ക് 29 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ പൂർണമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു .
നേരത്തെ സൗദിയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു അതും ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനാണ് വൈറസ് ബാധ ഏറ്റത്. ഇദ്ദേഹത്തേയും ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവരേയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.
ALSO READ: Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി
അതേസമയം സൗത്ത് ആഫ്രിക്കയിൽ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ അതിവേഗം പടരുകയാണ്. ഒരു ദിവസം കൊണ്ട് കേസുകൾ ഇരട്ടിയായതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളിൽ അഞ്ചെണ്ണത്തിലും ഒമിക്രോണ്‍ വകഭേദം (Omicron Variant) ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അധികൃതർ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ചൊവ്വാഴ്ച 4,373 കോവിഡ് (Covid-19) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബുധനാഴ്ചയോടെ കേസുകളുടെ എണ്ണം 8,561 ആയി ഉയർന്നു.
ALSO READ: Omicron: യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
അതേസമയം, ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതോടെ കോവിഡ് കേസുകളില്‍ ദ്രുതഗതിയിലുള്ള വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. അതേസമയം, ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതോടെ കോവിഡ് കേസുകളില്‍ ദ്രുതഗതിയിലുള്ള വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...