Paris: ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) ഫ്രാൻസിൽ (France) അതിവേഗം പടർന്ന് പിടിക്കുമെന്ന് ഫ്രഞ്ച് പ്രധാന മന്ത്രി ജീൻ കാസ്റ്റക്സ് പറഞ്ഞു. മാത്രമല്ല 2022 ന്റെ ആദ്യത്തോടെ ഒമിക്രോൺ ഫ്രാൻസിൽ പടർന്ന് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമിക്രോൺ  കോവിഡ് വകഭേദത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, ഇത് ഡെൽറ്റ വേരിയന്റിനേക്കാൾ അപകടകരല്ലെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഇപ്പോൾ ലഭ്യമായ ഡാറ്റകൾ സൂചിപ്പിക്കുന്നത്  അനുസരിച്ച് ബൂസ്റ്റർ ഡോസ് വാക്‌സിൻ ഉൾപ്പടെ സ്വീകരിച്ചവരിൽ രോഗം രൂക്ഷമാകില്ല.


ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം ലോകാരോഗ്യ രംഗത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് ജി7 രാജ്യങ്ങൾ


നിലവിൽ ഫ്രാൻസിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച് ഐസിയുകളിൽ കഴിയുന്നത് ഏകദേശം 3000 ത്തോളം പേരാണ്. അതേസമയം രണ്ടാമത്തെ കോവിഡ് വാക്‌സിൻ ഡോസും, ബൂസ്റ്റർ ഡോസും തമ്മിലുള്ള ഇടവേള 5 മാസത്തിൽ നിന്ന് 4 മാസമായി കുറച്ചിട്ടുണ്ട്.


ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം മിക്ക രാജ്യങ്ങളിലും പടർന്ന് കഴിഞ്ഞു: ലോകാരോഗ്യ സംഘടന


അടുത്ത വർഷം മുതൽ വാക്‌സിനേഷൻ എടുക്കാത്തതിനെ നേരിടാൻ സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒമിക്രോൺ കോവിഡ് വകഭേദം (Omicron COvid Variant) നിലവിൽ ലോകാരോഗ്യ (World Health) രംഗത്ത് നിലവിലുള്ള ഏറ്റവും വലിയ ഭീഷണിയാണെന്ന് ജി7 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ പറഞ്ഞു.  ഒമിക്രോൺ കോവിഡ് വകഭേദത്തെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ജി7 രാജ്യങ്ങൾ വ്യക്തമാക്കി.


ALSO READ: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി


ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള കേസുകളുടെ വർദ്ധനവ്  ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇത് ആഗോള പൊതുജനാരോഗ്യത്തിന് നിലവിലുള്ള ഏറ്റവും വലിയ ഭീഷണിയായി കാണണമെന്ന് ജി7 രാജ്യങ്ങളിലെ എല്ലാ രാജ്യങ്ങളും വിലയിരുത്തിയതായി ഗ്രൂപ്പിന്റെ ചെയർമാനായ ബ്രിട്ടൻ വ്യക്തമാക്കി. നിലവിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതും, നിലവിലുള്ള വിവരങ്ങൾ പങ്ക് വെക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.