Geneva: ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മിക്ക രാജ്യങ്ങളിലേക്കും പടർന്ന് കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന (World Health Organization) അറിയിച്ചു. മാത്രമല്ല ഒമിക്രോൺ വകഭേദം അനിയന്ത്രിതമായ നിരക്കിൽ പടരുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. അതിനാൽ തന്നെ ഒമിക്രോൺ വകഭേദത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഫൈസർ പുതിയതായി വികസിപ്പിച്ചെടുത്ത കോവിഡ് പിലുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് അറിയിച്ചിട്ടുണ്ട്. യൂറോപ്പിൽ ഒമിക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ ഡെന്മാർക്കിലെ പ്രൈമറി സ്കൂളുകൾ  അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. 


ALSO READ: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി


അതേസമയം ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ സാഹചര്യത്തിൽ  പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പാർലമെൻറ് പ്രധാനമന്ത്രി ബോറിസ് ജോൺസണിനോട് ആവശ്യപ്പെട്ടു. ഇപ്പോഴുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ഒമിക്രോൺ കോവിഡ് വകഭേദത്തിനെതിരെ വാക്‌സിനുകൾ ഫലപ്രദമല്ല.


ALSO READ: Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ


നവംബർ 24 ന് സൗത്ത് ആഫ്രിക്കയിലാണ് ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ ആദ്യമായി കണ്ടെത്തിയത്. അന്ന് മിതുതാൽ പുതിയ വകഭേദം ആഗോളതലത്തിൽ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.


ALSO READ: Omicron | ഡൽഹിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് ആകെ 33 കേസുകൾ


അതേസമയം  ലോകത്തിലെ ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് മരണം ഒമിക്രോൺ വകഭേദം സ്ഥീരീകരിച്ച രോഗിയാണെന്ന് വ്യക്തമാക്കിയത്. ഒമിക്രോൺ രോഗബാധ വർധിക്കുന്നതിനാൽ ലണ്ടനിൽ സ്കൂളുകൾ അടക്കാനാണ് സാധ്യത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.