Omicron Updates | വാക്സിൻ എടുക്കാത്തയാൾ, അമേരിക്കയിലും ആദ്യ ഒമിക്രോൺ മരണം
യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ടെക്‌സാസ്: ബ്രിട്ടന് പിന്നാലെ അമേരിക്കയിലും ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വിഭാഗം. മരിച്ചയാൾ വാക്സിനേഷൻ എടുക്കാത്ത ആളായിരുന്നു. അമേരിക്കയിലെ ആദ്യത്തെ ഒമിക്രോൺ മരണമാണിത്. മരിച്ചയാൾക്ക് 50 നും 60-നും ഇടയിൽ പ്രായമുണ്ട്.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ഒമിക്‌റോണിന്റെ മരണമാണിതെന്ന് വിദേശ ചാനലായ എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മരിച്ചയാൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാൽ COVID-19 ൽ നിന്ന് ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. മരണം റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് അമേരിക്കൻ സ്റ്റേറ്റുകൾ.
കഴിഞ്ഞയാഴ്ചയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി യുഎസിലെ കോവിഡ് വൈറസ് അണുബാധയുടെ 73% ഒമിക്‌റോൺ വേരിയന്റാണെന്ന് സിഡിസി തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിലാണ് ബ്രിട്ടൻ ആഗോളതലത്തിൽ ആദ്യത്തെ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിൽ ഇതുവരെ 12 പേർ ഒമിക്രോൺ ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്.
Also Read:Omicron Update | കേരളത്തിൽ 4 പേർക്ക് കൂടി ഒമിക്രോൺ; സംസ്ഥാനത്തെ ആകെ കേസുകൾ 15 ആയി
ബ്രിട്ടനിൽ ഇത് വരെ 104 പേർ നിലവിൽ ആശുപത്രിയിലാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ് തിങ്കളാഴ്ച ടൈംസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് ലോക രാജ്യങ്ങൾ എല്ലാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...