Danish PM Attacked: ഡെന്മാർക്ക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
Attack On Danish PM: സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു
കോപ്പൻഹേഗൻ: ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ കോപ്പൻഹേഗനിൽ ആക്രമണം. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തിയ അക്രമി പെട്ടെന്ന് അടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ഗാസയിലെ സ്കൂളിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു, ആക്രമണം എല്ലാവരെയും ഞെട്ടിച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കെ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Also Read: മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹം കഴിച്ചോ? സത്യമെന്ത്....
യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ ഡെന്മാർക്കിൽ വോട്ടെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ഈ ആക്രമണം. മൂന്നാഴ്ച മുമ്പ് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെയും വധശ്രമം നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിക്കോ സുഖം പ്രാപിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. അക്രമിയെ സംഭവ സ്ഥലത്തു വെച്ചുതന്നെ പിടികൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്