Pope Francis: സാർവ്വമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ
ഭൂരിപക്ഷങ്ങൾ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാകണം. സമാധാനത്തിന്റെ പക്ഷത്ത് നിൽക്കണമെന്നും മാർപാപ്പ പറഞ്ഞു
ബുഡാപെസ്: സാർവ്വമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ (Pope Francis). ഹംഗറി സന്ദർശനത്തിനിടെയാണ് മാർപാപ്പയുടെ ആഹ്വാനം. ഭൂരിപക്ഷങ്ങൾ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാകണം. സമാധാനത്തിന്റെ പക്ഷത്ത് നിൽക്കണമെന്നും മാർപാപ്പ പറഞ്ഞു.
യഥാർഥ ആരാധനയിൽ ദൈവത്തോടുള്ള ആരാധനയും അയൽക്കാരനോടുള്ള സ്നേഹവും അടങ്ങിയിരിക്കുന്നു. ഭൂമിയിലെ സൗഹാർദ്ദത്തിലൂടെ സ്വർഗത്തിലെ ദൈവത്തിന്റെ സാന്നിധ്യം പ്രകടമാക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടതെന്നും മാർപാപ്പ പറഞ്ഞു.
വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാർദ്ദമാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ പേരിലാണ് നാം സംഘടിക്കേണ്ടത്. ഹംഗറിയിൽ ക്രൈസ്തവ-ജൂത മതനേതാക്കളോട് സംസാരിക്കവേയാണ് മാർപാപ്പ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...