ലോസ് ആഞ്ചലസ്: ഒറിഗണിലെ (Oregon) കാട്ടുതീ വീണ്ടും ശക്തി പ്രാപിച്ചു. രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. കാട്ടുതീ വീണ്ടും ശക്തിപ്രാപിച്ചതോടെ കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ കാറ്റും മിന്നലും അഗ്നിശമന സേനയ്ക്ക് രക്ഷാപ്രവർത്തനം നടത്തുന്നതിന് വെല്ലുവിളിയായിരിക്കുകയാണ്. പ്രദേശമാകെ പുകപടലം മൂടിയതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.


ALSO READ: COVID Vaccine രണ്ട് ഡോസ് സ്വീകരിച്ചിട്ടും UK ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ്


വടക്കന്‍ കാലിഫോര്‍ണിയന്‍ അതിര്‍ത്തിയിയില്‍ നിന്നു തുടങ്ങിയ തീ 1210 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ അതിതീവ്രമായ ബൂട്‌ലെഗ് ഫയറാണ് വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നത്.


2.74ലക്ഷം ഏക്കറില്‍ നിന്ന് 2.90 ലക്ഷം ഏക്കറിലേക്ക് ഒറ്റരാത്രികൊണ്ടാണ് തീ (Fire) പടര്‍ന്നത്. അരിസോണ, വടക്കൻ നെവാദ തുടങ്ങി അമേരിക്കയുടെ പല മേഖലകളിലായി പടരുന്ന കാട്ടുതീയിൽ ഏറ്റവും വ്യാപ്തി കൂടിയതാണ് ഒറി​ഗണിലെ കാട്ടുതീ. ഒരാഴ്ചയോളമായി പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ ഇതിനോടകം 2000 വീടുകൾക്കാണ് ഭീഷണിയായത്. ഇരുപതിലധികം വീടുകളും കെട്ടിടങ്ങളും പൂർണമായും നശിച്ചു. അപകട ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.