ഓസ്കർ തിളക്കത്തിൽ ഇന്ത്യ. ചരിത്രം രചിച്ച് നാട്ടു നാട്ടു ​ഗാനം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ നാട്ടു നാട്ടു മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം നേടി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ 95-ാമത് അക്കാദമി അവാർഡുകൾ വിതരണം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെൽ ഇറ്റ് ലൈക്ക് എ വുമണിൽ നിന്നുള്ള ഡയാൻ വാറന്റെ ​ഗാനം, ടോപ്പ് ഗൺ മാവെറിക്കിൽ നിന്നുള്ള ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, ബ്ലാക്ക് പാന്തർ വക്കണ്ടയിൽ നിന്ന് റിഹാനയുടെ ലിഫ്റ്റ് മി അപ്പ്, റയാൻ ലോട്ടിന്റെ ദിസ് ഈസ് എ എന്നിവയുൾപ്പെടെ ഒറിജിനൽ ഗാന വിഭാഗത്തിൽ നാട്ടു നാട്ടു പ്രമുഖരെ പിന്തള്ളിയാണ് പുരസ്കാരം സ്വന്തമാക്കിയത്.



എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി. എംഎം കീരവാണി വേദിയിൽ നാട്ടു നാട്ടു പാടി. 1920-കളിലെ രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ കഥയാണ് ആർആർആർ പറയുന്നത്. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം റിലീസായത് മുതൽ ചിത്രം അന്താരാഷ്ട്ര ട്രെന്റ് ആയി മാറിയിരുന്നു.


എം‌എം കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു ഗാനത്തിന്റെ യഥാർഥ തെലുങ്ക് പതിപ്പ് ആലപിച്ചിരിക്കുന്നത് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. ലോകമെമ്പാടും പ്രശംസ നേടിയ ഗാനത്തിന്റെ നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രേം രക്ഷിത്താണ്. അമേരിക്കൻ നർത്തകി ലോറൻ ഗോട്‌ലീബ് ഗാനത്തിൽ ഒരു മിന്നുന്ന പ്രകടനം കാഴ്ചവച്ചുകൊണ്ട് ഓസ്‌കാർ വേദിയിൽ ഗാനം അവതരിപ്പിച്ചു.


കഴിഞ്ഞ വർഷം ഏപ്രിലിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ആർആർആർ ലോകമെമ്പാടുമായി 1175 കോടി രൂപ കളക്ഷൻ നേടി എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു. ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിൽ ഒടിടി സ്ട്രീമിങ് ആരംഭിച്ച ശേഷം ഇത് പാശ്ചാത്യ രാജ്യങ്ങളിൽ ട്രെൻഡിങ്ങായി മാറി. നേരത്തെ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡിലെ അഞ്ച് പുരസ്കാരങ്ങളും ഗോൾഡൻ ഗ്ലോബിൽ രണ്ട് പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി പ്രധാന അവാർഡുകൾ ഈ ചിത്രം നേടിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.