റഷ്യ-യുക്രൈൻ യുദ്ധക്കെടുതി അവസാനിക്കുന്നില്ല; കീവിൽ നിന്നും കണ്ടെത്തിയത് 900 മൃതദേഹങ്ങൾ
സാധാരണക്കാരായ 900 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം തുടരുന്നു. യുക്രൈൻ നഗരങ്ങളിൽ റഷ്യ നടത്തുന്ന കൂട്ടക്കുരുതിയിൽ സാധാരണക്കാരായ 900 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വെടിയേറ്റു മരിച്ചവരുടെ മൃതദേഹങ്ങളാണ് കൂടുതലും. കീവിൽ മിസൈൽ ആക്രമണം ശക്തമാക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്രയേറെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
അതിനിടെ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം പത്തോളം പേരാണ് കൊല്ലപ്പെട്ടത്. ലോകരാജ്യങ്ങളുടെ പ്രതിഷേധം മറികടന്ന് ആക്രമണം ശക്തമാക്കാനാണ് റഷ്യയുടെ നീക്കം. കിഴക്കൻ യുക്രൈൻ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണ പദ്ധതി. തെക്കൻ തുറമുഖ നഗരമായ മരിയോപോളിലും റഷ്യയുടെ ആക്രമണം തുടരുകയാണ്. റഷ്യൻ സൈന്യം മൃതദേഹങ്ങൾ കുഴിച്ചിടുന്നതായി കണ്ടതായും പ്രദേശവാസികൾ പറയുന്നു.
ഇതുവരെ അമ്പത് ലക്ഷത്തോളം യുക്രൈനികൾ പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. റഷ്യയെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്ന് സെലൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടു. നഗരത്തിലെ കൂറ്റൻ സ്റ്റീൽ പ്ലാന്റുകൾക്കും തുറമുഖത്തിനും ചുറ്റും പോരാട്ടം രൂക്ഷമാവുകയാണെന്നും റഷ്യയും ഉപരോധം തകർക്കാൻ ശ്രമിക്കുകയാണെന്നും യുക്രൈൻ അധികൃതർ അറിയിച്ചു. തലസ്ഥാന നഗരമായ കീവിലും സ്ഫോടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ തെക്കും കിഴക്കും ഏറ്റുമുട്ടൽ രൂക്ഷമാവുകയാണെന്നും കാര്യങ്ങൾ കഠിനമാണെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചു. റഷ്യയുടെ യുദ്ധക്കപ്പലായ മോസ്കാവയിൽ തങ്ങളുടെ മിസൈലുകൾ പതിച്ചതായി യുക്രൈൻ സ്ഥിരീകരിച്ചു. മികച്ച സൈനിക ശേഷിയുള്ള രാജ്യമായ റഷ്യക്കെതിരായ ചെറുത്തു നിൽപ്പിന്റെ പ്രതീകമാണ് മിസൈലാക്രമണമെന്നും യുക്രൈൻ അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തെതുടർന്നുണ്ടായ തീപിടിത്തവും കടലിലുണ്ടായ കൊടുങ്കാറ്റുമാണ് കപ്പൽ മുങ്ങാൻ കാരണമെന്നാണ് റഷ്യയുടെ അവകാശ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.