England : ബ്രിട്ടണിൽ (Britain) വെള്ളിയാഴ്ച മാത്രം 93,045 പേർക്ക് കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് യുകെയിൽ കോവിഡ് കേസുകളുടെ എണ്ണം വൻ തോതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് രോഗബാധിതരുടെ എണ്ണം വീണ്ടും വർധിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോട് കൂടി രാജ്യത്തെ കോവിഡ് രോഗബാധിതരുടെ ആകെ എണ്ണം   11.1 മില്യണായി ഉയർന്നു. കൂടാതെ 111 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 147,000 ആയി ഉയർന്നിട്ടുണ്ട്. ഒമിക്രോൺ കോവിഡ് വകഭേദം ആഗോളത്തലത്തിൽ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.


ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം 2022 തുടക്കത്തോടെ ഫ്രാൻസിൽ പടർന്ന് പിടിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി


സ്‌കോട്ട്‌ലൻഡിൽ ഇപ്പോൾ   ഏറ്റവും പ്രബലമായ കൊറോണ വൈറസ് സ്ട്രെയിനായി ഒമിക്രോൺ മാറി കഴിഞ്ഞുവെന്ന്  ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറഞ്ഞു. ഡിസംബർ 26 ന് ശേഷം രാജ്യത്തെ ക്ലബ്ബുകൾ അടച്ചുപൂട്ടുമെന്നും കടകളിലും ജോലിസ്ഥലങ്ങളിലും സാമൂഹിക അകലം പുനരാരംഭിക്കുമെന്നും  വെൽഷ് നേതാവ് മാർക്ക് ഡ്രേക്ക്ഫോർഡ്  പ്രഖ്യാപിച്ചു.


ALSO READ:  Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം ലോകാരോഗ്യ രംഗത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് ജി7 രാജ്യങ്ങൾ


 ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) ഫ്രാൻസിൽ (France) അതിവേഗം പടർന്ന് പിടിക്കുമെന്ന് ഫ്രഞ്ച് പ്രധാന മന്ത്രി ജീൻ കാസ്റ്റക്സ് പറഞ്ഞു. മാത്രമല്ല 2022 ന്റെ ആദ്യത്തോടെ ഒമിക്രോൺ ഫ്രാൻസിൽ പടർന്ന് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം മിക്ക രാജ്യങ്ങളിലും പടർന്ന് കഴിഞ്ഞു: ലോകാരോഗ്യ സംഘടന


ഒമിക്രോൺ  കോവിഡ് വകഭേദത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, ഇത് ഡെൽറ്റ വേരിയന്റിനേക്കാൾ അപകടകരല്ലെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഇപ്പോൾ ലഭ്യമായ ഡാറ്റകൾ സൂചിപ്പിക്കുന്നത്  അനുസരിച്ച് ബൂസ്റ്റർ ഡോസ് വാക്‌സിൻ ഉൾപ്പടെ സ്വീകരിച്ചവരിൽ രോഗം രൂക്ഷമാകില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.