Clashes in Afghanistan: നൂറോളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
ഖാമ പ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഫ്ഗാന്‍ സേനയുമായുള്ള (Afghan Force) ഏറ്റുമുട്ടലില്‍ നൂറോളം തീവ്രവാദികൾ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സേനയുമായി നടന്ന ഏറ്റുമുട്ടൽ നൂറോളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം (Afghan Defence Ministry).
ഖാമ പ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഫ്ഗാന്‍ സേനയുമായുള്ള (Afghan Force) ഏറ്റുമുട്ടലില്‍ നൂറോളം തീവ്രവാദികൾ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇവരുടെ കയ്യിൽ നിന്നും നിരവധി ആയുധശേഖരം പിടിച്ചെടുക്കുകയും ചിലത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ലാഖ്മാന്‍, കുനാര്‍, നന്‍ഗര്‍ഹര്‍, ഖസ്‌നി, പക്തിയ, മെയ്ദന്‍ വര്‍ദക്, ഖോസ്റ്റ്, സബുള്‍, ബാഡ്ഗിസ്, ഹിരാത്ത്, ഫ്രയാബ്, ബഘലാന്‍ എന്നീ പ്രവിശ്യകളിലാണ് കഴിഞ്ഞ 24 മണിക്കൂറായി ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നത്.
വിവിധ പ്രദേശങ്ങളിലായി 35 തരം മൈനുകളാണ് താലിബാന്‍ തീവ്രവാദികൾ സ്ഥാപിച്ചിരുന്നത് അതെല്ലാം അഫ്ഗാൻ സൈന്യം നിര്‍വീര്യമാക്കിയെന്ന് ഖാമ പ്രസ് (Khaama Press) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: Beauty parlor shootout case:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി താലിബാന്‍ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം അവർ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. പക്ഷേ അവർ സുരക്ഷാ ചെക്ക് പോയിന്റുകളിലും, സുരക്ഷാ സേനയേയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടരുകയാണ്.
താലിബാനുമായി നടന്ന ചര്‍ച്ചകൾക്ക് ശേഷം യുഎസ് സൈന്യം രാജ്യം വിടാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും താലിബാൻ അഫ്ഗാൻ സേനയുമായി സംഘർഷത്തിലേർപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...