കാബൂൾ: പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എത്ര പേർ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് ഔദ്യോ​ഗിക വിശദീകരണം ഉണ്ടായിട്ടില്ല. അഫ്​ഗാനിലെ ഖോസ്ത് പ്രവിശ്യയിലാണ് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയത്. വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിന് 26 വിമാനങ്ങളാണ് ഉപയോ​ഗിച്ചത്. അഫ്​​ഗാനിസ്ഥാനിലെ ഷെ‌‌യ്ദി, കൈ, മിർപാർ, മൻദേഹ് പ്രദേശങ്ങളിലാണ് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയത്. താലിബാൻ പോലീസ് തലവന്റെ വക്താവ് മൊസ്താഖ്ഫർ ​ഗെർബ്സ് ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. ഗോർബ്സ് ജില്ലയിലെ മാസ്തർബെലിൽ പാകിസ്ഥാൻ സൈനികരും താലിബാൻ സൈനികരും ഏറ്റുമുട്ടിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.