ലാഹോര്‍: സമ്മര്‍ദ്ദം ശക്തമായതോടെ ഭീകരവാദികള്‍ക്ക് നേരെ തിരിഞ്ഞ് പാക്കിസ്ഥാന്‍. അതിന്‍റെ അടിസ്ഥാനമെന്നോളം മുംബൈ ഭീകരക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെതിരെ പാക്കിസ്ഥാന്‍ കേസെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെയും അന്താരാഷ്ട്ര രാജ്യങ്ങളുടെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം സമാഹരിക്കുന്നതിനാണ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെയും കേസ് ചുമത്തുന്നത്. 23 കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. 


ഭീകരവാദ വിരുദ്ധ നിയമപ്രകാരം ഭീകരവാദത്തിന് ധനസമാഹരണം, പണത്തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജമാഅത്ത് ഉദ് ദവ നേതാവും അനുയായികളും അഞ്ച് ട്രസ്റ്റുകളുടെ മറവിലാണ് തീവ്രവാദത്തിനായി പണപ്പിരിവ് നടത്തിയെന്ന് പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ വകുപ്പ് പറയുന്നു.


ലഹോര്‍, ഗുജാറെന്‍വാള്‍, മുള്‍ട്ടാന്‍, എന്നിവിടങ്ങളിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. തീവ്രവാദത്തിനായി പണപ്പിരിവ് നടത്തിയാണ് അവര്‍ ഈ സമ്പത്തെല്ലാം ഉണ്ടാക്കിയത്.


ട്രസ്റ്റുകളുടെ മറവില്‍ ഇവരുണ്ടാക്കുന്ന സ്വത്തുക്കള്‍ വന്‍തോതില്‍ ഭീകരവാദത്തിനു സഹായം നല്‍കാനായി ഉപയോഗിക്കുന്നതായും ഭീകരവിരുദ്ധ വിഭാഗം അറിയിച്ചു. ഭീകരവാദ വിരുദ്ധ കോടതിയിലാണ് ഇവരുടെ വിചാരണ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.