അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട പാക് പൗരന്‍ അറസ്റ്റില്‍. ആസിഫ് മെര്‍ച്ചന്റ് എന്നയാളാണ് ചൊവ്വാഴ്ച്ച അറസ്റ്റിലായത്. യുഎസ് അഡ്വക്കേറ്റ് മെറിക്ക് ഗാര്‍ലന്റാണ് അറസ്റ്റ് വിവരം പുറത്ത് വിട്ടത്. കുറ്റപത്രം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സമര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബട്‌ലറിലെ പ്രചാരണ പരിപാടിക്കിടെ ഡോണാള്‍ഡ് ട്രംപിനെതിരെ ഉണ്ടായ കൊലപാതക ശ്രമത്തിന് പിന്നിലും ഇയാളാണെന്നാണ് റിപ്പോർട്ട്. ട്രംപിന് പുറമേ കമല ഹാരീസ്, ജോ ബൈഡന്‍ മുതലായ അമേരിക്കയിലെ ഉന്നത നേതാക്കന്മാരെ വധിക്കാന്‍ ആസിഫ് പദ്ധതിയിട്ടിരുന്നു. ജൂലൈ 12ന് അമേരിക്ക വിടാന്‍ ഒരുങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൊലപാതകം നടത്താനാണ് പദ്ധതിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കസ്റ്റഡിയിലാണ് ആസിഫ് ഇപ്പോള്‍.


ഇറാനിയന്‍ ജനറല്‍ ഖാസീം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഈ ​ഗൂഢാലോചന എന്നാണ് റിപ്പോർട്ട്. 2020ൽ ബാഗ്ദാദില്‍ വച്ച് ഇറാനിയന്‍ മേജര്‍ ജനറല്‍ ഖാസീം സുലൈമാനിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് അന്നത്തെ പ്രസിഡന്റായിരുന്ന ട്രംപാണ്. 


പ്രതികാരത്തിനായി ഇറാൻ വർഷങ്ങളായി ശ്രമിക്കുന്നുണ്ടെന്നും അവരുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും മെറിക്ക് ഗാര്‍ലാന്റ് പറഞ്ഞു. ആസിഫ് ഇറാൻ ചാരനാണെന്നാണ് കരുതുന്നത്. ആസിഫിന് ഇറാനുമായി ബന്ധമുണ്ട്. ഇയാളുടെ രണ്ട് ഭാര്യമാരിൽ ഒരാൾ ഇറാൻ പൗരയാണ്. 


Read Also: ഇന്ത്യക്ക് നിരാശ; വിനേഷ് ഫോ​ഗട്ട് അയോ​ഗ്യ, മെഡൽ നഷ്ടമാകും


വധശ്രമത്തിനായി വലിയ ​ഗൂഢാലോചനകളാണ് ആസിഫ് നടത്തിയത്. വിവിധ ഘട്ടങ്ങളായിട്ടായിരുന്നു ആസിഫ് തന്റെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നത്. കൊല്ലാന്‍ പദ്ധതിയിടുന്ന നേതാവിന്റെ വീട്ടില്‍ നിന്ന് ഡോക്യുമെന്റ്സ്  യുഎസ്ബി തുടങ്ങിയവ മോഷ്ടിക്കുക, തുടർന്ന് അവർക്കെതിരെ സമരം സംഘടിപ്പിക്കുക, അവസാനം അവരെ കൊല്ലുക എന്നിങ്ങനെയായിരുന്നു ആസിഫിന്റെ പദ്ധതി. വാടക കൊലയാളികളെയായിരുന്നു ആസിഫ് കൊലപാതകത്തിനായി ഉപയോ​ഗിച്ചത്.


ഓരോ ഘട്ടത്തിനും അയാൾ പ്രത്യേക കോഡുകൾ ഉപയോഗിച്ചിരുന്നു. സമരങ്ങള്‍ക്ക് ''ടീ ഷര്‍ട്ട്'', ഡോക്യുമെന്റ്‌സ് മോഷ്ടിക്കുന്നതിന് ''ഫ്‌ളാനല്‍ ഷര്‍ട്ട്'', കൊലപാതകത്തിന് ''ഫ്‌ളീസ് ജാക്കറ്റ്'', ചര്‍ച്ചകള്‍ക്ക് ''യാര്‍ണ്‍ ഡൈ'' എന്നിവയായിരുന്നു ആസിഫ് പിന്തുടർന്ന കോഡ്. ജൂലൈ 13ന് ട്രംപിന് എതിരെയുണ്ടായ നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് ആസിഫ് തന്റെ നീക്കങ്ങളുടെ വേ​ഗത കുറച്ചിരുന്നു.  
വാടക കൊലയാളികളെന്ന് തെറ്റിദ്ധരിച്ച് രഹസ്യ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ) ഉദ്യോ​ഗസ്ഥരെ സമീപിച്ചതാണ് ആസിഫിന് തിരിച്ചടിയായത്. ഏപ്രിലിലായിരുന്നു പാക്കിസ്ഥാനിൽ നിന്നും യുഎസിലേക്ക് ആസിഫ് എത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.