ഐക്യരാഷ്ട്രസഭയിൽ വീണ്ടും നാണംകെട്ട് പാക്കിസ്ഥാൻ...!!
ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തി തര്‍ക്കം ഐക്യരാഷ്ട്രസഭ (United Nations) യിൽ അവതരിപ്പിച്ച് പാക്കിസ്ഥാന്...
ജനീവ: ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തി തര്‍ക്കം ഐക്യരാഷ്ട്രസഭ (United Nations) യിൽ അവതരിപ്പിച്ച് പാക്കിസ്ഥാന്...
കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ (United Nations Security Council) ഈ വിഷയം പാക്കിസ്ഥാന് അവതരിപ്പിച്ചത്.
എന്നാല്‍ ഇത്തവണയും പാക്കിസ്ഥാന് ഐക്യരാഷ്ട്രസഭയില്‍ നിന്നും തിരിച്ചടി നേരിടേണ്ടി വന്നു.
ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തി തര്‍ക്കത്തില്‍ (India - Pakistan Border issue) ഇടപെടേണ്ടതില്ലെന്നാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. ഈ നയതന്ത്ര വിഷയം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്ന നിലപാട് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുകയും ചെയ്തു. ഐക്രരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി. എസ്. തിരുമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്.
Also read: കശ്മീരും ലഡാക്കും ഉൾപ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നൽകി പാക്കിസ്ഥാൻ..!
അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ നീക്കം ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു.