ഇസ്ലാമാബാദ്: പാകിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ വൻ ഭീകരാക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലാണ് ഭീകരാക്രമണം നടന്നത്. തിരക്കേറിയ പ്ലാറ്റ്ഫോമിലുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ചാവേർ ആക്രമണമാണ് ഉണ്ടായതെന്നാണ് സൂചന. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചാവേർ ആക്രമണം ഉണ്ടായതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാഫർ എക്സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുൻപ് പ്ലാറ്റ്ഫോമിൽ യാത്രക്കാർ തടിച്ചുകൂടിയിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. ചാവേർ ബോംബ് ആക്രമണത്തിലേക്കാണ് പ്രാഥമിക കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നതെന്ന് ക്വറ്റ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഓപ്പറേഷൻസ് മുഹമ്മദ് ബലോച്ച് പറഞ്ഞു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.


ALSO READ: ഹസൻ നസ്രല്ലയുടെ പിൻ​ഗാമിയായി നയീം കാസിം; ഹിസ്ബുള്ളയുടെ പുതിയ തലവൻ


സ്ഫോടനത്തിൽ മരിച്ചവരെയും പരിക്കേറ്റവരെയും റെസ്ക്യൂ, ലോ എൻഫോഴ്സ്മെന്റ് ടീമുകൾ ക്വറ്റയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നിരവധി ആളുകളുടെ നില ​ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.