Pakistan Train Accident: പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 30 മരണം, 50 പേർക്ക് പരിക്കേറ്റു
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല
കറാച്ചി: പാകിസ്ഥാനിൽ എക്സ്പ്രസ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം (Train Accident). സിന്ധ് പ്രവിശ്യയിലെ ഗോഡ്കി ജില്ലയിലുണ്ടായ അപകടത്തിൽ 30 യാത്രക്കാർ മരിച്ചു. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റതായും ഗോഡ്കി ഡെപ്യൂട്ടി കമ്മീഷണർ (Deputy Commissioner) ഉസ്മാൻ അബ്ദുള്ള പറഞ്ഞു.
ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയിദ് എക്സ്പ്രസും കറാച്ചിയിൽ നിന്ന് സർഗോദയിലേക്ക് പോകുകയായിരുന്ന മില്ലത്ത് എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. പാളം തെറ്റിയ മില്ലത്ത് എക്സ്പ്രസ് സർ സയിദ് എക്സ്പ്രസിൽ ഇടിക്കുകയായിരുന്നു.
ALSO READ: Afghanistan ൽ ബസിന് നേരെ ബോംബാക്രമണം ; 11 പേർ കൊല്ലപ്പെട്ടു
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം (Investigation) ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പതിനാലോളം ബോഗികൾ പാളം തെറ്റിയതായും ഇതിൽ എട്ടോളം ബോഗികൾ പൂർണമായും തകർന്നതായും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
അപകടത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (Imran Khan) നടുക്കും രേഖപ്പെടുത്തി. കൂടുതൽ മെഡിക്കൽ സംഘത്തെ അയയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും റെയിൽവേ മന്ത്രാലയത്തിന് നിർദേശം നൽകിയതായും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനും ഇമ്രാൻ ഖാൻ നിർദേശിച്ചു.
രക്ഷാപ്രവർത്തനം തുടരുകയാണ്. പാളം തെറ്റിയ ബോഗികളിൽ നിന്നും തകർന്ന ബോഗികളിൽ നിന്നും യാത്രക്കാരെ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്തി. കൂടുതൽ മെഡിക്കൽ സംഘം അപകട സ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...