ബെല്‍ജിയം: ഭീകരത വളര്‍ത്തുന്നതില്‍ പാകിസ്ഥാന്‍റെ പങ്ക് എടുത്തു പറഞ്ഞ് യൂറോപ്യന്‍ പാര്‍ലമെന്റ്. പോരാടാന്‍ എന്ന വ്യാജേന പാകിസ്ഥാന്‍ ഊട്ടിവളര്‍ത്തുന്ന ഭീകരവാദികള്‍ പ്രാദേശികമായും ആഗോളപരമായും സുരക്ഷിതത്വത്തിനുള്ള വന്‍ ഭീഷണിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പോലെയുള്ള സംഘടനകള്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനകളുടെ പ്രായോജകരായാണ് പാകിസ്ഥാനെ വിശേഷിപ്പിച്ചിട്ടുള്ളത്. ആഗോളജനതയ്ക്ക് വന്‍ ഭീഷണിയാണിത്. പാര്‍ലമെന്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പാര്‍ലമെന്റംഗം ജസ്സി ഹല്ല അഹോ പറയുന്നു. ദശാബ്ദങ്ങളായി ഭീകരരുടെ 'സുരക്ഷിത സ്വര്‍ഗ്ഗ'മായാണ് പാകിസ്ഥാന്‍ വിലയിരുത്തപ്പെടുന്നത്.


2016ന് മുന്‍പ് ഭീകരപ്രവര്‍ത്തനങ്ങള്‍ കാരണം പാകിസ്ഥാനില്‍ പ്രതിവര്‍ഷം മരണപ്പെട്ടിരുന്ന പൗരന്മാരുടെ എണ്ണം ശരാശരി 3000 ആയിരുന്നു എന്നാണ് കണക്ക്.