കോവിഡ് ചികിത്സയ്ക്കായി ഫൈസർ പുറത്തിറക്കിയ പാക്സ്ലോവിഡ് മരുന്നിന് അം​ഗീകാരം നൽകി യുഎസ് ഹെൽത്ത് റെ​ഗുലേറ്റർ. യുഎസ് ദീർഘകാലമായി കാത്തിരുന്നതാണ് ഈ അം​ഗീകാരം. കോവിഡിന്റെ പുതിയ വകഭേദം കൂടി പിടിമുറുക്കിയതോടെ യുഎസിൽ കോവിഡ് കേസുകളും, മരണവും, ആശുപത്രികേസുകളുമെല്ലാം വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തിന് ഇത് ഏറെ ആശ്വാസമാണ്. രാജ്യത്ത് കോവിഡ് കേസുകൾ ഇനിയും ഉയരുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രോ​ഗം ആദ്യമെ ചികിത്സിക്കുന്നതിനുള്ള ഒരു വേഗമേറിയ മാർഗമാണ് ഈ മരുന്നെങ്കിലും ഇതിന്റെ പ്രാരംഭ വിതരണം വളരെ പരിമിതമായിരിക്കും. രോഗത്തിനെതിരെയുള്ള അംഗീകൃത മരുന്നുകൾക്കെല്ലാം ഒരു IV അല്ലെങ്കിൽ ഒരു കുത്തിവയ്പ്പ് ആവശ്യമാണ്.


Also Read: Anti - Covid Pill : കോവിഡ് രോഗത്തിനുള്ള ഇന്ത്യൻ നിർമ്മിത മോള്‍നുപിരാവിര്‍ ഗുളികകൾക്ക് ഉടൻ അനുമതി ലഭിച്ചേക്കും


മെർക്കിന്റെ ആൻറിവൈറൽ ഗുളികയും ഉടൻ അംഗീകാരം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഫൈസറിന്റെ മരുന്ന്, അതിന്റെ നേരിയ പാർശ്വഫലങ്ങളും മികച്ച ഫലപ്രാപ്തിയും കാരണം, ഗുരുതരമായ രോഗം വരാൻ സാധ്യതയുള്ള രോഗികൾക്കിടയിലെ ആശുപത്രിവാസങ്ങളിലും മരണങ്ങളിലും 90% കുറവും വരുത്തുമെന്നതിനാൽ കൂടുതൽ മികച്ചതായിരിക്കും.


കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട തരത്തിൽ ​ഗുരുതരമായ ലക്ഷണങ്ങൾ ഉള്ള മുതിർന്നവർക്കും, 12 വയസും അതിന് മുകളിലുമുള്ള കുട്ടികൾക്ക് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഈ മരുന്നിന് അം​ഗീകാരം നൽകി. പ്രായമായവരും അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളുള്ളവർക്കും മരുന്ന് ഉപയോ​ഗിക്കാം. കഠിനമായ വൃക്ക അല്ലെങ്കിൽ കരൾ പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് മരുന്ന് ശുപാർശ ചെയ്യുന്നില്ല. അതേസമയം മരുന്നിന് അർഹതയുള്ള കുട്ടികൾക്ക് കുറഞ്ഞത് 88 പൗണ്ട് ഭാരം (40 Kilograms) ഉണ്ടായിരിക്കണം.


Also Read: രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തോ? എങ്കിൽ നേടാം ഈ എയർലൈനിന്റെ ആഭ്യന്തര വിമാനങ്ങളിൽ വമ്പൻ ഓഫർ


Pfizer, Merck എന്നിവയുടെ ഗുളികകൾ ഒമിക്രോണിനെതിരെ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ദശലക്ഷം ആളുകളെ ചികിത്സിക്കാൻ ആവശ്യമായ പാക്‌സ്‌ലോവിഡ് വാങ്ങാനാണ് യുഎസ് സർക്കാർ തീരുമാനം. ഇത് രോഗികൾക്ക് സൗജന്യമായി നൽകും. യുകെ, ഓസ്‌ട്രേലിയ, മറ്റ് രാജ്യങ്ങൾ എന്നിവയുമായുള്ള കരാറിന് കീഴിൽ അടുത്ത വർഷം ആഗോളതലത്തിൽ 80 ദശലക്ഷം മരുന്നുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണെന്ന് ഫൈസർ പറയുന്നു.


യു‌എസിൽ ഇപ്പോൾ പ്രതിദിനം 140,000ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ ഒമിക്രോൺ വേരിയന്റ് കേസുകളുടെ എണ്ണം കുതിച്ചുയരുമെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.