ചിത്രകാരനായ പന്നി; പെയിന്റിംഗിന് വില 2.75 ലക്ഷം രൂപ!!
മൂക്കില്‍ നിറം ചാലിച്ചാണ് പിഗ്കാസോ ചിത്രങ്ങള്‍ക്കടിയില്‍ തന്റെ മുദ്ര പതിപ്പിക്കുന്നത്.
പന്നി വരച്ച ചിത്രങ്ങള്‍ വിറ്റുപോയത് 2.75 ലക്ഷം രൂപയ്ക്ക്!!
ദക്ഷിണാഫ്രിക്കയിലെ ഒരു മൃഗശാലയിലെ 'പിഗ്കാസോ' എന്ന പന്നി വരച്ച ചിത്രങ്ങളാണ് ഗംഭീര തുകയ്ക്ക് വിറ്റുപോയത്.
ചിത്രങ്ങളോടും നിറങ്ങളോടുമുള്ള പന്നിയുടെ അമിത ആവേശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പന്നിയെ 'പിഗ്കാസോ' എന്ന് വിളിക്കാന്‍ തുടങ്ങിയത്.
4000 ഡോളറിലധികം രൂപയ്ക്കാണ് പിഗ്കാസോയുടെ ചില ചിത്രങ്ങള്‍ വിറ്റുപോയതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു
നിറങ്ങളോടുള്ള 'പിഗ്കാസോ'യുടെ ആഗ്രഹം മനസിലാക്കിയാണ് ക്യാന്‍വാസും പേപ്പറുകളും ബ്രഷും നിറങ്ങളും വാങ്ങി നല്‍കിയതെന്ന് മൃഗശാല നടത്തിപ്പുകാരിയായ ജോയന്ന ലെഫ്സന്‍ പറയുന്നു.
മൂക്കില്‍ നിറം ചാലിച്ചാണ് പിഗ്കാസോ ചിത്രങ്ങള്‍ക്കടിയില്‍ തന്റെ മുദ്ര പതിപ്പിക്കുന്നത്.
വളരെ ശ്രദ്ധയോടും സൂഷ്മതയോടും നിറങ്ങള്‍ തിരഞ്ഞെടുത്ത് ബ്രഷില്‍ മുക്കി വായില്‍ കടിച്ച് പിടിച്ച് പിഗ്കാസോ ചിത്രം വരച്ചു തുടങ്ങും.
ചിത്രം വരച്ച് കഴിഞ്ഞാല്‍ പെയിന്റ് ബ്രെഷുകളും പേപ്പറുകളും പിഗ്കാസോ സൂക്ഷിച്ചുവെയ്ക്കുമെന്നും പരിചാരകര്‍ പറയുന്നു.