വിമാനത്തിന്റെ കോക്പിറ്റിൽ 11,000 അടി ഉയരത്തിൽ വച്ച് ഉ​ഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസ് ആണ് മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് അദ്ദേഹം വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. വിമാനം ബ്ലൂംഫോണ്ടെയ്നിൽ നിന്ന് പുറപ്പെട്ട് പ്രിട്ടോറിയയിലേക്ക് പോകുകയായിരുന്നു. ബീച്ച് ക്രാഫ്റ്റ് ബാറൺ 58 എന്ന സ്വകാര്യ വിമാനത്തിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ മുതുകിൽ തണുപ്പ് അടിച്ചപ്പോൾ വാട്ടർ ബോട്ടിൽ ദേഹത്തോട് ചേർന്നതാണെന്ന് കരുതിയെന്നാണ് ഇറാസ്മസ് പറയുന്നത്. തന്റെ മുതുകിലെ തണുപ്പ് തന്റെ വാട്ടർ ബോട്ടിലായി ആദ്യം തെറ്റിദ്ധരിച്ചു. എന്റെ ഷർട്ടിലേക്ക് ഇഴയുന്ന വിധത്തിൽ ഈ തണുത്ത സംവേദനം എനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. താൻ കുപ്പി ശരിയായി അടച്ചിട്ടില്ലെന്നും അതിനാൽ, വെള്ളം തന്റെ പുറകിലൂടെ ഒലിച്ചിറങ്ങുന്നുവെന്നും വിശ്വസിച്ചു. ഇടതുവശത്തേക്ക് തിരിഞ്ഞ് താഴേക്ക് നോക്കിയപ്പോൾ മൂർഖൻ സീറ്റിനടിയിൽ തല പിന്നിലേക്ക് താഴ്ത്തുന്നത് ഞാൻ കണ്ടു. തുടർന്ന് വെൽകോം നഗരത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.


ALSO READ: Viral Video: തല വെട്ടിയിട്ടും പാമ്പ് പിന്നെയും കുതിച്ച് ചാടി, കണ്ടവർ പോലും ഭയന്നു


കേപ് കോബ്രയുടെ കടി ഒരു തവണ ഏറ്റാൽ തന്നെ 30 മിനിറ്റിനുള്ളിൽ ഇരയുടെ മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഇറാസ്മസ് പറഞ്ഞു.  അതിനാൽ ഇത് യാത്രക്കാരോട് പറയേണ്ടതുണ്ടെന്ന് താൻ ചിന്തിച്ചു. പാമ്പ് പുറകിലേക്ക് പോയി വലിയ പരിഭ്രാന്തി ഉണ്ടാക്കിയേക്കാം എന്ന് ഭയപ്പെട്ടു. നന്നായി ആലോചിച്ചതിന് ശേഷം, യാത്രക്കാരെ അറിയിക്കാൻ തന്നെ തീരുമാനിച്ചു. വിമാനത്തിനുള്ളിൽ പാമ്പ് ഉണ്ട്. തന്റെ സീറ്റിനടിയിലാണത്. അതിനാൽ നമുക്ക് കഴിയുന്നതും വേഗം ലാൻഡിങ്ങിന് ശ്രമിക്കാമെന്ന് അദ്ദേഹം യാത്രക്കാരോട് പറഞ്ഞു.


പൈലറ്റുമാർക്ക് വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ലഭിക്കുന്നുണ്ട്. എന്നാൽ കോക്ക്പിറ്റിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ഇല്ല. പരിഭ്രാന്തി സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് അറിയാമായിരുന്നു. അതിനാൽ പരമാവധി ശാന്തത പാലിച്ചു. വെൽകോം നഗരത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം പറക്കുന്നതിന് മുൻപ് പരിശോധന നടത്തിയ വോർസെസ്റ്റർ ഫ്ലൈയിംഗ് ക്ലബിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർ പാമ്പിനെ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് അതിനെ കാണാതായി. ഇതേ തുടർന്ന് പാമ്പ് പുറത്ത് പോയെന്നാണ് കരുതിയത്.


യാത്രക്കാർക്കൊപ്പം വിമാനത്തിൽ കയറുന്നതിന് മുമ്പ് പാമ്പിനെ കണ്ടെത്താൻ താനും തിരച്ചിൽ നടത്തിയതായി ഇറാസ്മസ് പറഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ അത് അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന് അനുമാനിച്ച് യാത്ര ആരംഭിച്ചു. അടിയന്തരമായി ലാൻഡ് ചെയ്ത വിമാനം പരിശോധിച്ച എൻജിനീയർമാർക്ക് പാമ്പിനെ കണ്ടെത്താനായില്ല. അത് ഇഴഞ്ഞുപോയെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കൻ സിവിൽ ഏവിയേഷൻ കമ്മീഷണർ പോപ്പി ഖോസ റുഡോൾഫ് ഇറാസ്മസിനെ അഭിനന്ദിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.