Myanmar Plane Crash: സൈനീക വിമാനം തകർന്ന് വീണ് മ്യാൻമറിൽ 12 പേർ മരിച്ചു
ലാൻറിങ്ങിന് 300 മീറ്റർ ദൂരത്തിലായിരുന്നു അപകടം.
MYANMAR: മ്യാൻമറിൽ സൈനീക വിമാനം തർന്ന് വീണ് 12 പേർ മരിച്ചു. മ്യാൻമറിലെ മാണ്ഡലെ നഗരത്തിന് സമീപമായിരുന്നു അപകടം.നേയ്പെയ്ഡോ യിൽ നിന്നും പിൻ ഒ ലിവിനേലേക്ക പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ലാൻറിങ്ങിന് 300 മീറ്റർ ദൂരത്തിലായിരുന്നു അപകടം. മരിച്ചവരിൽ ആറ് സൈനീക ഉദ്യോഗസ്ഥരും സന്യാസികളും ഉൾപ്പെടുന്നു.പ്യിന്‍ ഓ ല്വിനില് പുതുതായി നിര്‍മിക്കുന്ന ബുദ്ധമതകേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനായാണ് ആറു സൈനികരും രണ്ടു സന്യാസികളും ആറു വിശ്വാസികളും ഉള്‍പ്പെടുന്ന സംഘം നയ്പിഡോയില്നിന്നു പുറപ്പെട്ടത്. സെ കോണ്‍ മൊസ്ട്രിയിലെ പ്രധാന സന്യാസിയാണ് മരിച്ചവരില്‍ ഒരാളെന്നാണ് റിപ്പോര്‍ട്ട്.
മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക സൂചന. സംഭവത്തിൽ വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യോമ സുരക്ഷയിൽ ഏറ്റവും മോശം റെക്കോർഡുള്ള രാജ്യങ്ങളിലൊന്നാണ് മ്യാൻമർ. നിരവധി അപകടങ്ങളാണ് ഇതിന് മുൻപും ഉണ്ടായിട്ടുള്ളത്.
Also Read: ആറുവർഷത്തെ പ്രയത്നം; ബെക്സ് കൃഷ്ണൻ വീടണഞ്ഞു; ജോലി നൽകുമെന്ന് എംഎ യൂസഫലി
അതിരൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. രാജ്യം ഭരണം ഏറ്റെടുത്തതിന് പിന്നാലെ നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...