ജുബ: ദക്ഷിണ സുഡാനില്‍ എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ 20 പേര്‍ മരിച്ചതായി റിപ്പോർട്ട്. ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മഹാ കുംഭമേളയ്ക്കിടെ അപകടം; മരണം 30 ആയി, 90 പേർക്ക് പരിക്ക്


രണ്ട് പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നത് 21 പേരാണ്. അപകടമുണ്ടായത് പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പത്തരയോടെ യൂണിറ്റി സംസ്ഥാനത്ത് എണ്ണപ്പാടത്തിനു സമീപമാണ്. പറന്നുയര്‍ന്ന വിമാനം പെട്ടെന്ന് തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  അപകടത്തില്‍പ്പെട്ടവരെല്ലാം എണ്ണക്കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ കമ്പനിയിലെ ജീവനക്കാരാണ്.


Also Read: കർക്കടക രാശിക്കാർക്ക് സമ്മർദ്ദമേറും, കുംഭ രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും, അറിയാം ഇന്നത്തെ രാശിഫലം!


മരിച്ചവരിൽ 15 പേർ ദക്ഷിണ സുഡാനികളും രണ്ടുപേർ ചൈനീസുകാരും, രണ്ട് ഉഗാണ്ടൻ ക്രൂ അംഗങ്ങളും ഒരാൾ ഇന്ത്യക്കാരനും ആണെന്നാണ് റിപ്പോർട്ട്.  അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുന്നുണ്ട്. ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി എണ്ണപ്പാടത്തിന് സമീപത്തുനിന്നും പറന്നുയരുന്നതിനിടെയായിരുന്നു വിമാനം തകർന്നു വീണത്.  സമീപ വർഷങ്ങളിൽ ദക്ഷിണ സുഡാനിൽ നിരവധി വിമാനാപകടങ്ങൾ ഉണ്ടായിട്ടുള്ളതായിട്ടാണ് റിപ്പോർട്ട്. 2018 സെപ്റ്റംബറിൽ തലസ്ഥാനമായ ജൂബയിൽ നിന്ന് യിറോൾ നഗരത്തിലേക്ക് യാത്രക്കാരുമായി പോയ ഒരു ചെറു വിമാനം തകർന്ന് 19 പേർ മരിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.