പരീക്ഷ പാസാകണോ? പത്ത് മരങ്ങള്‍ നടണം!!
മരങ്ങള്‍ നടേണ്ടത് എവിടെയാണെന്ന് സര്‍ക്കാര്‍ തീരുമാനിക്കു൦.
ഫിലിപ്പൈന്‍സില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടണമെങ്കില്‍ വിദ്യാര്‍ഥികള്‍ മരത്തൈകള്‍ നടണ൦!!
വിദ്യാര്‍ഥികള്‍ 10 മരത്തൈകള്‍ വീതം നടണമെന്നാണ് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ബിരുദ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികള്‍ ഒരു ചെടി നടണമെന്ന നിയമമാണ് സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്.
ഫിലിപ്പൈന്‍സിലെ 70 ശതമാനത്തോളം വനങ്ങള്‍ നശിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ നടപടി. കോളേജുകള്‍, എലമെന്‍ററി സ്‍കൂളുകള്‍, ഹൈസ്‍കൂളുകള്‍ എന്നിവിടങ്ങളിലാണ് നിയമ൦ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
ഫിലിപ്പൈന്‍സ് പാര്‍ലമെന്‍റ് പാസാക്കിയ ഈ നിയമം കൃത്യമായി നടപ്പിലാക്കിയാല്‍ 175 ദശലക്ഷം മരങ്ങള്‍ നടാനാകുമെന്നാണ് കരുതുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനൊപ്പം കാര്‍ഷികവകുപ്പും പരമ്പരാഗത ഗോത്ര ജനവിഭാഗങ്ങളെ പരിരക്ഷിക്കുന്നതിനുള്ള വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, മരങ്ങള്‍ നടേണ്ടത് എവിടെയാണെന്ന് സര്‍ക്കാര്‍ തീരുമാനിക്കു൦. നടുന്ന മരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരിപാലിക്കുകയും നശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
മാന്‍ഗ്രോവ് വനങ്ങള്‍, പൂര്‍വിക മേഖലകള്‍, സൈനിക സംവരണ പ്രദേശങ്ങള്‍, നഗര പ്രദേശങ്ങള്‍ എന്നിവയാണ് നിലവില്‍ മരങ്ങള്‍ നടനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.