പൊലീസ് വാഹനത്തില്‍ തോക്കിനും ലാത്തിയ്ക്കും പകരം കരടിപാവ! കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും സത്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്‍ഡ്സിലാണ് പൊലീസ് കരടിപാവ സൂക്ഷിക്കുന്നത്. പൊലീസ് നിര്‍ബന്ധമായും സൂക്ഷിക്കേണ്ട വസ്‍തുക്കളുടെ പട്ടികയില്‍ കരടിപ്പാവയ്ക്കും ഒരിടമുണ്ട്‌. 


മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉള്‍പ്പെടെ 21 സാധനങ്ങളാണ് പൊലീസ് ജീപ്പില്‍ സൂക്ഷിക്കേണ്ടത്. അതില്‍ ഒന്നാണ് കരടിപാവ. എന്തുകൊണ്ടാണ് ജീപ്പില്‍ കരടിപാവയെ സൂക്ഷിക്കുന്നത് എന്നാണോ? 


ഡച്ച് പൊലീസിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ ഇതേപ്പറ്റി വിശദീകരണം നല്‍കുന്നുണ്ട്.


വഴിയില്‍ കാണുന്ന കുട്ടികളില്‍ ഏതെങ്കിലും കുട്ടി മാനസികമോ ശാരീരികമായോ ചൂഷണം നേരിടുകയോ, മോശമായ എന്തെങ്കിലും അനുഭവത്തില്‍ കുരുങ്ങുകയോ ചെയ്‍താല്‍ ആ കുട്ടിയെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് പാവ കരുതുന്നത്. 


ഹോളണ്ട്, നെതര്‍ലാന്‍ഡ്സ്‍, ഡച്ച് എന്നിങ്ങനെ അറിയപ്പെടുന്ന ഈ യൂറോപ്യന്‍ രാജ്യം വികസിതമായ രാജ്യമാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ വസിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാമതാണ് ഹോളണ്ട്. ഒപ്പം ഉയര്‍ന്ന ജീവിത നിലവാരവും ഹോളണ്ടിലെ ജനങ്ങള്‍ ആസ്വദിക്കുന്നു.