ലിസ്ബൺ: കൊറോണ വാക്സിനെക്കുറിച്ചുള്ള (Corona Vaccine) നല്ല വാർത്തകൾക്കിടയിൽ വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  പോർച്ചുഗലിൽ (Portugal) Pfizer കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ച രണ്ട് ദിവസത്തിന് ശേഷം ഒരു വനിതാ ആരോഗ്യ പ്രവർത്തക മരണമടഞ്ഞു.  മരിച്ച സോണിയ അസെവെഡോ (Sonia Acevedo) കാൻസർ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കൊറോണ വാക്സിൻ എടുത്ത് ഏകദേശം 48 മണിക്കൂറിനുശേഷം പുതുവത്സര ദിനത്തിലാണ് സോണിയ മരിച്ചത് എന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികൾ ഉടനെ ഉണ്ടാകും എന്നാണ് സൂചന ലഭിക്കുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Intense Covid Proliferation: ബ്രിട്ടനിൽ വീണ്ടും സമ്പൂർണ്ണ ലോക് ഡൗണ്‍


ഡെയ്‌ലി മെയിലിൽ (Daily Mail) പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം രണ്ട് കുട്ടികളുടെ അമ്മയായ സോണിയ പോർച്ചുഗീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ (Portuguese Institute of Oncology) ജോലി ചെയ്തിരുന്നു. ഫൈസർ കൊറോണ വൈറസ് വാക്സിൻ (Pfizer Coronavirus Vaccine) എടുത്ത ശേഷം അവരിൽ പാർശ്വഫലങ്ങളൊന്നും കണ്ടില്ല. സോണിയയ്ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ലായിരുന്നുവെന്നും കൊറോണ വാക്സിൻ എടുത്തിരുന്നുവെങ്കിലും പ്രത്യേക രോഗലക്ഷണമൊന്നുമില്ലായിരുന്നുവെന്നും സോണിയയുടെ പിതാവ് അബിലിയോ അസെവെഡോ  (Abilio Acevedo) പറഞ്ഞു. ശരിക്കും എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലയെന്നും തന്റെ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയണമെന്നും അദ്ദേഹം പറഞ്ഞു.   പുതുവത്സരാഘോഷം ആഘോഷിച്ചതിന് ശേഷം അടുത്ത ദിവസം സോണിയയുടെ മരണവാർത്ത തനിക്ക് ലഭിച്ചതെന്നും സോണിയയുടെ പിതാവ് പറഞ്ഞു. 



ഫൈസർ കൊറോണ വാക്സിൻ സോണിയ അസെവെഡോ  (Sonia Acevedo) സ്വീകരിച്ചിരുന്നുവെന്ന് ആശുപത്രി സ്ഥിരീകരിച്ചു. ഡിസംബർ 30 ന് സോണിയയ്ക്ക് വാക്സിൻ കുത്തിവയ്പ് നൽകി മണിക്കൂറുകൾക്ക് ശേഷവും പാർശ്വഫലങ്ങളൊന്നും കണ്ടില്ലെന്നും ആശുപത്രിയെ പ്രതിനിധീകരിച്ച് അറിയിച്ചിട്ടുണ്ട്. സോണിയയുടെ മരണകാരണങ്ങൾ അന്വേഷിച്ചുവരികയാണെന്നും ആശുപത്രി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. 


മരണമടഞ്ഞ സോണിയ  കഴിഞ്ഞ 10 വർഷമായി ഈ കാൻസർ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. വാക്‌സിന് എടുത്തശേഷം സോണിയ ഫേസ്ബുക്കിൽ  മാസ്‌ക് ധരിച്ചുകൊണ്ടുള്ള  സെൽഫി പങ്കുവെച്ചിരുന്നു.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy