Turkey Earthquake: തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്
Earthquake In Turkey: തുർക്കിയിലെ ഇസ്മിർ നഗരത്തെ ഭൂകമ്പം സാരമായി ബാധിച്ചു. ഇവിടെ 17 കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്
ഇസ്താൻബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്‌തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യം മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു എന്നാൽ ഇപ്പോൾ മരണസംഖ്യ ഉയർന്നു വരികയാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മരണസംഖ്യ 500 ആയി ഉയർന്നിട്ടുണ്ട്. അത് ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ട്. 709 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് വേണ്ട വൈദ്യസഹായം നൽകുന്നുണ്ട്.
Also Read: Earthquake In Turkey: തുർക്കിയിൽ ഭൂചലനം: 5 മരണം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്
ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായാതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവെ (USGC) അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ അഡ്മിനിസ്‌ട്രേഷൻ, റെസ്‌ക്യൂ ടീമുകൾ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഭൂചലനം തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഉണ്ടായത്. തുര്‍ക്കിയുടെ പ്രധാന വ്യവസായ-ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് സിറിയന്‍ അതിര്‍ത്തിയിലുള്ള ഈ ഗാസിയന്‍തേപ്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനമുണ്ടായത്.
Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!
തുർക്കിയിലെ ഇസ്മിർ നഗരത്തെ ഭൂകമ്പം സാരമായി ബാധിച്ചു. ഇവിടെ 17 കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെ രണ്ടായിരത്തോളം പേർ താമസിക്കുന്നുണ്ട്. ഇവരുടെ താമസത്തിനായി ഇപ്പോൾ ടെന്റുകൾ ഒരുക്കുന്നുണ്ട്. ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് തുർക്കി എന്നത് ശ്രദ്ധേയമാണ്. 1999 ഓഗസ്റ്റിൽ, തുർക്കിയിലെ ഇസ്താംബൂളിന്റെ തെക്കുകിഴക്കുള്ള നഗരമായ ഇസ്മിറ്റിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 17,000 ത്തിലധികം പേർ അന്ന് മരണമടഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...