ടോക്യോ/വെല്ലിംഗ്ടണ്‍: ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇരുരാജ്യങ്ങളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി. പലഭാഗത്തും സുനാമി തിരകള്‍ കണ്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 5.59നാണ് ഭൂചലനമാണ് അനുഭവപ്പെട്ടത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ അടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


സുനാമി സാധ്യതയുള്ളതിനാൽ ഫുകുഷിമ തീരത്തുനിന്ന്​ കപ്പലുകൾ പുറംകടലിലേക്ക്​ മാറ്റി. തീരപ്രദേശത്തെ ജനങ്ങളോട്​ ഉയർന്ന പ്ര​ദേശങ്ങളിലേക്ക്​ മാറാനും സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്​. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമയിലെ ആണവ പ്ലാന്റ് അടച്ചു. 2011 മാര്‍ച്ച് 11 ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ആണവ നിലയം ആണവ നിലയം തകര്‍ന്നിരുന്നു. 


ന്യൂസിലന്‍ഡിന്‍റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇവിടെ സുനാമി മുന്നറിയിപ്പ് ഉണ്ടായിട്ടില്ല. 


നവംബര്‍ 14ന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഭൂചലനത്തില്‍ 185 പേര്‍ മരണമടഞ്ഞിരുന്നു.