കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭരണപ്രതിസന്ധി. ജനപ്രതിനിധി സഭ പിരിച്ചുവിട്ടു. മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നടപടി. നവംബറിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നവംബർ 12നും 19നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നേപ്പാൾ (Nepal) ഭരണഘടനയിലെ 76-ാം വകുപ്പ് അനുസരിച്ചാണ് അധോസഭ (Lower House) പിരിച്ചുവിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമിതനാകുന്ന പ്രധാനമന്ത്രി (Prime Minister) വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാലോ അല്ലെങ്കിൽ ഏതെങ്കിലും അം​ഗത്തെ പ്രധാനമന്ത്രിയായി നിയമിക്കുന്നതിൽ പരാജയപ്പെട്ടാലോ പ്രസിഡന്റ് സഭ പിരിച്ചുവിട്ട് ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. ശർമ ഒലിയെയോ നേപ്പാളി കോൺ​ഗ്രസ് പ്രസിഡന്റിനെയോ അടുത്ത പ്രധാനമന്ത്രിയായി നിയമിക്കാൻ ആകില്ലെന്ന് പ്രസിഡന്റ് ബിദ്യാ ഭണ്ഡാരി വ്യക്കമാക്കി. ഇതിന് പിന്നാലെയാണ് അടിയന്തര മന്ത്രിസഭ യോ​ഗം വിളിച്ച് സഭ പിരിച്ചുവിട്ടത്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക.


ALSO READ: കെ.പി ഒലി തന്നെ നേപ്പാൾ പ്രധാനമന്ത്രിയാവും: നിയമിച്ചത് രാഷ്ട്രപതി


രാജ്യത്തെ പ്രധാനമന്ത്രിക്ക് ജനപ്രതിനിധികളുടെയോ പാർലമെന്റിന്റെയോ വിശ്വാസ്യത നേടാനായിട്ടില്ല. പ്രതിനിധി സഭയ്ക്ക് പ്രധാനമന്ത്രിയായി ഒരാളെ തെരഞ്ഞെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. ഈ സാഹചര്യമാണ് പ്രസിഡന്റിന് പാർലമെന്റ് പിരിച്ചുവിടാമെന്ന വകുപ്പിന്റെ പിൻബലത്തിൽ ബിദ്യാ ദേവി ഉപയോ​ഗിച്ചത്. കെപി ശർമ ഒലിയുടെയും പ്രതിപക്ഷ സ്ഥാനത്തുള്ള ഷേർ ബഹാദൂർ ഭണ്ഡാരിയുടെയും അവകാശവാദങ്ങൾ തള്ളിയാണ് നടപടി.


ALSO READ: Earth Quake: നേപ്പാളിൽ ഭൂമി കുലുക്കം,റിക്ടർ സ്കെയിലിൽ 5.3 തീവ്രത


ഭൂരിപക്ഷം ഉണ്ടായിട്ടും കഴിഞ്ഞ വർഷം രണ്ട് തവണയാണ് പ്രതിപക്ഷം ശർമ ഒലിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. തുടർന്ന് ഒലി സ്വയം മന്ത്രിസഭ പിരിച്ചുവിട്ട് രാജിവച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇടപെട്ട് ഒലി തന്നെ തുടരട്ടെയെന്ന് തീരുമാനിച്ചു. ഭരണപ്രതിസന്ധിയുടെ കാരണം കാണിച്ച് റിപ്പോർട്ടും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ നടപടി.


ALSO READ: Israel-Palestine conflict: സം​ഘ​ര്‍‌​ഷ​ത്തി​ന് വി​രാ​മം, ഫലം കണ്ടത് ഈ​ജി​പ്തി​ന്‍റെ ഇടപെടല്‍


കഴിഞ്ഞ വർഷം മുതൽ അതിർത്തി വിഷയങ്ങൾ, സാമ്പത്തിക തകർച്ച (Economic Crisis), തൊഴിലില്ലായ്മ, ടൂറിസം തകർച്ച, പ്രകൃതി ദുരന്തങ്ങൾ, കൊവിഡ് (Covid) വ്യാപനം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരം തുടരുകയാണ്. കെപി ശർമ ഒലിയുടെ നയങ്ങളെല്ലാം പരാജയമായിരുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.