ലണ്ടന്‍: ഡേറ്റിംഗ് കാലത്തിനു ശേഷം ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയും അമേരിക്കന്‍ നടി മെഘന്‍ മാര്‍ക്കിളും വിവാഹിതരാകുന്നു. വരുന്ന വസന്തകാലത്ത് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹമെന്നാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം തുടക്കത്തില്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഹാരി രാജകുമാരന്‍റെ ഇപ്പോഴത്തെ വസതിയായ നോട്ടിംഗ്ഹാം കോട്ടേജില്‍ താമസിക്കും. ഇരുവരുടെയും മാതാപിതാക്കളുടെ ആശീര്‍വാദം ലഭിച്ചു കഴിഞ്ഞതായി രാജകൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പറയുന്നു.



33 കാരനായ ഹാരിയും 36 കാരിയായ മെഘനും കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് പ്രണയത്തിലാണെന്ന് അറിയിച്ചത്.