California : ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും (Prince Harry) ഭാര്യ മേഗനും (Princess Meghan) രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെൺക്കുഞ്ഞിന് ബ്രിട്ടീഷ് എലിസബത്ത് രാജ്ഞിയുടെയും (Queen Elizabeth) ഹാരി രാജകുമാരന്റെ അമ്മ ഡയാന രാജകുമാരിയുടെയും (Princess Diana) പേരുകൾ നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിലിബെറ്റ് ലില്ലി ഡയാന മൗണ്ട്ബാറ്റൺ എന്ന് പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ജൂൺ നാലാം തിയതിയായിരുന്നു രാജകുമാരി ജനിച്ചത്. അമേരിക്കയിലെ കാലിഫോർണിയയിലെ സാന്റാ ബാർബറാ ആശുപത്രിയിൽ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം.


ALSO READ : Racism: കുഞ്ഞ് കറുത്തതാകുമോയെന്ന് രാജകുടുംബത്തിന് ഭയം, ആത്​മഹത്യ പോലും ചിന്തിച്ചു, മേഗന്‍റെ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ലോകം 


ബക്കിഹാം കൊട്ടാരത്തിൽ നിന്നിറങ്ങി സ്വതന്ത്രമായ ജീവിതം അമേരിക്കയിൽ തുടരവെയാണ് ഹാരിക്കും മേഗനും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. രാജകുടുംബത്തിന്റെ അതീവ സുരക്ഷതയിൽ നിന്ന് പിൻവാങ്ങി പുറലോകത്തെ സ്വതന്ത്രതയിൽ ജീവിക്കാൻ ആരംഭിച്ച ഹാരിയെയും മേഗനെയും പുറത്ത് അങ്ങനെ വലിയോ തോതിൽ പ്രത്യക്ഷപെടാറില്ലയാരുന്നു.


ജൂൺ നാലിന് തങ്ങൾക്ക് ഒരു പെൺക്കുഞ്ഞ് ജനിച്ചു അവളുടെ പേര് ലില്ലി. കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർഥനയ്ക്കു സ്നേഹത്തിനും നന്ദി അറിയിക്കുന്നു എന്ന് ഹാരിയും മേഗനും പ്രസ്താവനയിലൂടെ അറിയിച്ചു. അമ്മയും കുഞ്ഞും ആരോഗ്യമായി ഇരിക്കുന്നു എന്ന് ഇരവരുടെയും പ്രസ് സെക്രട്ടറി പറഞ്ഞു.


ALSO READ : Meghan Markle കള്ളി, വംശീയതയെ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച് ബോളിവുഡ് നടി സിമി ഗരേവാൾ


ലിലിബെറ്റ് ലില്ലി ഡയാന മൗണ്ട്ബാറ്റൺ എന്ന പേര് നിലവിലെ എലിസബത്ത് രാജ്ഞിയുടെ ഹാരിയുടെ അമ്മ മരിച്ചു പോയ ഡയാനയുടെയും പേരുകൾ ചേർത്താണ്. ലിലിബെറ്റ് രാജ്ഞിയുടെ കുട്ടിക്കാലത്തെ പേരാണ്. കുഞ്ഞിന്റെ രണ്ടാമത്തെ പേരായ ഡയാന ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടേതാണ്. 1997ൽ ഒരു വാഹനപകടത്തിൽ ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും മകൻ വില്യം രാജകുമാരനും കൊല്ലപ്പെടുന്നത്.


ALSO READ : ഹാരിയ്ക്കും മെഗനും പാര്‍ട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് 'ബര്‍ഗര്‍ കിംഗ്'


അടുത്തിടെ മേഗൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ബക്കിഹാം കൊട്ടരാത്തിലെ വർണ വിവേചത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. അതിന് പിന്നീട് വലിയ വിവാദമായിരുന്നു. ഇരുവരുടെയും ആദ്യ കുട്ടി ആർച്ചി 2019ലാണ് ജനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.