മെഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനും അച്ഛനമ്മമാരായ വിവരം ഏറെ സന്തോഷത്തോടെയാണ് ജനങ്ങള്‍  സ്വീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ്‌ 7നാണ് മെഗനും ഹാരിയ്ക്കും ഓമനത്തമുള്ള ആണ്‍ക്കുഞ്ഞ് പിറന്നത്. അവര്‍ അവന് ആര്‍ച്ചി ഹാരിസന്‍ മൗണ്ട്ബാറ്റന്‍ വിന്‍ഡ്സര്‍ (Archie Harrison Mountbatten-Windsor) എന്ന പേരും നല്‍കി.  


വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും കുഞ്ഞിനെ കാണിച്ച ശേഷമാണ് ആരാധകര്‍ക്കായി കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തിയത്. 


ആര്‍ച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അച്ഛനായ ശേഷമുള്ള ആദ്യ ഫാദേഴ്‌സ് ഡേ ഹാരി  ആഘോഷമാക്കിയത്. അച്ഛന്‍റെ വിരലുകളില്‍ മുറുകേ പിടിച്ച് മുഖം മറച്ച് കിടക്കുന്ന കുഞ്ഞ് ആര്‍ച്ചിയുടെ ചിത്രമാണ് ഹാരി പങ്കുവച്ചത്. 



യു.എസ് മദേഴ്‌സ് ഡേ ആയ മെയ് 12 ന്  ആര്‍ച്ചിയുടെ കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


ജൂലൈയില്‍ വിന്‍റസറിലെ സെന്‍റ് ജോര്‍ജ്ജ് ചാപ്പലില്‍ വച്ച് ആര്‍ച്ചിയുടെ ജ്ഞാന സ്‌നാനകര്‍മ്മം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നയാണ് റിപ്പോര്‍ട്ടുകള്‍. 


1984ല്‍ ഹാരിയുടെ ജ്ഞാനസ്‌നാനവും 19 മെയ്‌ 2018ല്‍ ഹാരിയുടെയും മെഗന്‍റെയും വിവാഹവും നടന്നത് ഇതേ ചാപ്പലില്‍ വച്ചായിരുന്നു.