വെല്ലിങ്ടൺ:  ന്യുസിലാൻഡിന്റെ ആദ്യ 'ഇന്ത്യൻ' മന്ത്രിയായി പ്രിയങ്ക രാധാകൃഷ്ണൻ (Priyanka Radhakrishnan).  ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് യുവജനക്ഷേമം , സമൂഹിക വികസനം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.  കൂടാതെ ഇവർക്ക് തൊഴിൽ സഹമന്ത്രി ചുമതല കൂടി നൽകിയിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രി സ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടമാണ്. 


Also read: വീട്ടുജോലിക്കാരുടെ ഒഴിവ്, തുടക്ക ശമ്പളം 18.5 ലക്ഷം രൂപ!


പ്രിയങ്ക രാധാകൃഷ്ണൻ (Priyanka Radhakrishnan) കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു.  മാത്രമല്ല ലേബർ പാർട്ടി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ അസിസ്റ്റന്റ് സ്പീക്കർ ആയിരുന്നു.      


മലയാളിയായ (Keralite) പ്രിയങ്ക രാധാകൃഷ്ണൻ  എറണാകുളം പറവൂർ സ്വദേശിയാണ്.  14 വർഷമായി പ്രിയങ്ക ലേബർ പാർട്ടി പ്രവർത്തകയാണ്. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)