പിടിഐ തലവൻ ഇമ്രാൻ ഖാൻ റാവൽപിണ്ടി ജൽസയിൽ; ജനപങ്കാളിത്തത്തിൽ അമ്പരന്ന് പാക് രാഷ്ടീയം
വെടിവെപ്പിന് ശേഷം ആദ്യമായി പങ്കെടുത്ത ഈ പൊതു പരിപാടിയില്‍ വെച്ചാണ് ഇമ്രാന്‍ ഖാന്‍ പുതിയ പദ്ധതികളെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്
ഈ വർഷം ഏപ്രിലിലാണ് പാകിസ്ഥാനിൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇമ്രാന്‍ ഖാന്‍ പുറത്താവുന്നത്. ശേഷം അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിരുന്നത്. പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.ഇത് ആവശ്യപ്പെട്ട് ലാഹോറില്‍ നിന്നും ഇസ്‌ലാമാബാദിലേക്ക് ഇമ്രാൻ ലോങ് മാര്‍ച്ച് നടത്തുന്നതിനിടെ നവംബര്‍ മൂന്നിനാണ് ഇമ്രാന്‍ ഖാന് നേരെ ആക്രമണമുണ്ടാകുന്നത്.
ഈ ആക്രമണത്തിന് പിന്നിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ആഭ്യന്തര മന്ത്രി റാണ സനാവുള്ളയും ഐഎസ്ഐ കൗണ്ടര്‍ ഇന്റലിജന്‍സ് മേധാവി മേജര്‍ ഫൈസല്‍ നസീറുമാണ് എന്ന് ഇമ്രാന്‍ ഖാൻ ആരോപിച്ചു.വെടിയേറ്റതിന് ശേഷം വിശ്രമത്തിലായിരുന്ന ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ചുവരാൻ തയ്യാറെടുക്കുന്നു.കഴിഞ്ഞ ദിവസം റാവിൽപിണ്ടിയിൽ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഇമ്രാൻ ഖാന് ലഭിച്ചത്.പാക് രാഷ്ട്രീയത്തിലെ സജീവ ചർച്ചയാണ് ഈ പരിപാടിയിലെ ജനപങ്കാളിത്തം.ഇമ്രാൻ ഖാന്റെ ജനപിന്തുണയിൽ അമ്പരന്ന് നിൽക്കുകയാണ് പാകിസ്താൻ.
വെടിവെപ്പിന് ശേഷം ആദ്യമായി പങ്കെടുത്ത ഈ പൊതു പരിപാടിയില്‍ വെച്ചാണ് ഇമ്രാന്‍ ഖാന്‍ പുതിയ പദ്ധതികളെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇസ്‌ലാമാബാദിലേക്ക് ഇനി റാലി നടത്തില്ലെന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു.കൂടാതെ നിലവിലെ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായി തുടരേണ്ടതില്ലെന്നും പകരം എല്ലാ അസംബ്ലികളിൽനിന്നും രാജിവെക്കുമെന്നും അറിയിച്ചു. പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് എന്ന ഇമ്രാന്റെ പാർട്ടിക്ക് അംഗങ്ങളുള്ളത് പഞ്ചാബ്, ഖൈബര്‍ പക്തുംഗ്വ, പാക് അധിനിവേശ കശ്മീര്‍, ഗില്‍ചിത്-ബാല്‍ട്ടിസ്ഥാന്‍ എന്നീ പ്രവിശ്യകളിലെ അസംബ്ലികളിലാണ് .നിലവിലെ സര്‍ക്കാരിന്റെ കാലാവധി 2023 ഓഗസ്റ്റ് വരെയാണ് . ഒരുപക്ഷേ പൊതു തെരഞ്ഞെടുപ്പ് നേരത്തെയാക്കി അധികാരത്തിലേക്ക് തിരിച്ചുവരാനായിരിക്കും ഇമ്രാന്‍ ഖാന്റെ പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...