Qatar: ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍  ഖത്തര്‍ കോടതി സ്വീകരിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഖത്തറിലെ ഒരു കോടതി വ്യാഴാഴ്ച (നവംബർ 23) അപ്പീൽ രേഖ സ്വീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Prakash Raj ED Summons: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ് 
 
അപ്പീല്‍ വിശദമായി പരിശോധിച്ച ശേഷം വാദം കേള്‍ക്കുന്ന തീയതി ഖത്തര്‍ കോടതി ഉടന്‍ നിശ്ചയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കേസിൽ അടുത്ത വാദം ഉടൻ നടക്കുമെന്നാണ് സൂചന. 


Also Read:  Panauti Jibe At PM Modi: പ്രധാനമന്ത്രി മോദിയെ പരിഹസിച്ചതിന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് 
 
2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.  ഖത്തറിലെ 'കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്' ഒക്ടോബർ 26 ന് ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. 


ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഖത്തറിനെ സമീപിച്ചതും അപ്പീല്‍ നല്‍കിയതും.


ഖത്തര്‍ കൈക്കൊണ്ട തീരുമാനത്തെ 'അങ്ങേയറ്റം' ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു, ഈ വിഷയത്തിൽ നിയമപരമായ എല്ലാ സാധ്യതകളും  തേടുമെന്ന് ഇന്ത്യ  വ്യക്തമാക്കിയിരുന്നു. 


ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ കമ്പനിയായ  ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി. ചാരവൃത്തിക്കേസിലായിരുന്നു  അറസ്റ്റ്. 
 
ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്.


പൂര്‍ണേന്ദു തിവാരിയാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയരക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്ര റാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.


8 മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് ഖത്തർ കോടതി വധശിക്ഷ വിധിച്ചതിനെതിരെയുള്ള അപ്പീൽ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നവംബർ 16ന് പറഞ്ഞിരുന്നു. അവർക്ക്  നിയമപരവും നയതന്ത്രപരവുമായ എല്ലാ സഹായവും സര്‍ക്കാര്‍ തുടർന്നും നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ചാരവൃത്തിയാണ് ശിക്ഷയുടെ കാരണമെന്ന് പരക്കെ സൂചനകളുണ്ടെങ്കിലും തടവിലാക്കിയതിന്‍റെ കാരണം ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്‍റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് ഈ 8 പേര്‍ക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.