ലണ്ടൻ: വെസ്റ്റ്മിനിസ്റ്റർ ആബിയിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷം എലിസബത്ത് രാജ്ഞിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വെല്ലിങ്ടൻ ആർച്ചിലേക്ക് നീങ്ങി. വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് വെല്ലിങ്ടൻ ആർച്ചിലേക്ക് എത്തിക്കും. തുടർന്ന് വിൻഡ്സർ കൊട്ടാരത്തിലേക്കും മൃതദേഹം എത്തിക്കും. അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമം.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്ത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് ബ്രിട്ടൺ രാജ്ഞിക്ക് വിട നൽകാൻ ഒരുങ്ങുന്നത്. ബ്രിട്ടീഷ് രാജകുടുംബാം​ഗങ്ങളും അഞ്ഞൂറ് ലോകനേതാക്കളും ഉൾപ്പെടെ രണ്ടായിരം പേരാണ് എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത്. രാത്രി ഏഴരയോടെയാണ് സംസ്കാരച്ചടങ്ങ് നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചു. രാജ്ഞിയുടെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട്  ബ്രിട്ടണിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കിംഗ് ജോർജ് ആറാമൻ സ്മാരക ചാപ്പലിൽ അന്തരിച്ച ഭർത്താവിൻ്റെ ശവകുടീരത്തിന് സമീപമായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമം.



രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള നേതാക്കളും മറ്റ് പ്രമുഖരും ലണ്ടനിൽ എത്തിയിട്ടുണ്ട്. സംസ്കാരചടങ്ങുകളുടെ സുരക്ഷയ്ക്കായി 10,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾക്കിടയിൽ ശബ്ദം ഉണ്ടാകാതിരിക്കാൻ ഹീത്രൂ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.