Queen Elizabeth II : എലിസബത്ത് രാജ്ഞി അന്തരിച്ചു; സ്ഥിരീകരിച്ച് രാജകുടുംബം
Queen Elizabeth II Passes Away : വിടവാങ്ങൾ കിരീട ധാരണത്തിന്റെ എഴുപതാം വാർഷികത്തിൽ.
ലണ്ടൺ : ഗ്രേറ്റ് ബ്രിട്ടണിന്റെ ഭരണാധികാരി എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ടലാൻഡിലെ ബാലമൊറാൽ കൊട്ടരത്തിൽ വെച്ചായിരുന്നു അന്ത്യം. രാജ്ഞിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് സ്കോട്ടിഷ് കൊട്ടാരത്തിലേക്ക് രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും എത്തിച്ചേർന്നിരുന്നു.
1952 ൽ വെസ്റ്റ് മിനിസ്റ്റാർ ആബിയിൽ വെച്ച് എലിസബത്ത് ബ്രിട്ടണിന്റെ രാജ്ഞി സ്ഥാനം ഏറ്റെടുക്കുന്നത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ച ഭരണാധികരിയാണ് എലിസബത്ത് രാജ്ഞി. വിടവാങ്ങൽ കിരീട ധാരണത്തിന്റെ എഴുപതാം വാർഷികത്തിൽ. ലോകത്തിലെ അതിസമ്പന്നരായ വനിതകളിൽ ഒരാളായിരുന്നു എലിസബത്ത് രാജ്ഞി.
യുകെയിലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷമാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിക്കുന്നത്. ബാലമൊറാൽ തുടരുന്ന രാജകുടുംബ ഇന്ന് സ്കോട്ട്ലാൻഡിൽ തന്നെ തുടർന്ന് നാളെ ലണ്ടണിലേക്ക് തിരിക്കുമെന്ന് ബക്കിങ്ഹാം പാലസ് അറിയിച്ചു.
രാജ്ഞിയുടെ ആരോഗ്യനില മോശമായതോടെ ബാലമൊറലേക്ക് രാജകുടുംബ സ്കോട്ടിഷ് കൊട്ടാരത്തിലേക്കെത്തിച്ചേർന്നിരുന്നു. കൊച്ചമക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും സ്കോട്ടിഷ് കൊട്ടാരത്തിൽ എത്തിചേർന്നിരുന്നുയെന്ന് ബിബിസി റിപ്പോർച്ച് ചെയ്യുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
ഇതൊരു ബ്രേക്കിങ് ന്യസാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക