London: ബക്കിംഗ്ഹാം  കൊട്ടാരം നല്‍കിയെന്ന് പറയപ്പെടുന്ന എല്ലാ ബഹുമതികളുമുപേക്ഷിച്ച്‌ ​ അമേരിക്കയിലേക്ക്​ കുടിയേറിയ  ബ്രിട്ടീഷ്​ രാജകുമാരന്‍ ഹാരിയും പത്നി  മേഗനും അടുത്തിടെ നല്‍കിയ  അഭിമുഖത്തില്‍ ഞെട്ടിത്തരിച്ച്‌ ലോകം....


COMMERCIAL BREAK
SCROLL TO CONTINUE READING

രാജകുടുംബത്തിന്‍റെ  പിന്തുണയില്ലാതെ, കടുത്ത  എകാന്തതയില്‍  ജീവിതം മടുത്ത്​ ആത്​മഹത്യ വരെ ചിന്തിച്ചിരുന്നതായാണ് അഭിമുഖത്തില്‍  മേഗന്‍ (Meghan Markle)  വെളിപ്പെടുത്തിയത്.  അമേരിക്കയിലേയ്ക്ക് താമസം മാറ്റിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു തുറന്നുപറച്ചില്‍ ഹാരിയും മേഗനും നടത്തുന്നത്.  


ഞായറാഴ്ചയാണ്​ അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ   സിബിഎസില്‍  ഓപ്ര വിന്‍ഫ്രിയുമായി ഇരുവരും നടത്തിയ അഭിമുഖം വന്നത്​. അഭിമുഖത്തില്‍ മേഗന്‍ വെളിപ്പെടുത്തിയ വംശീയമായ യാഥാസ്ഥിതികത്വം സംബന്ധിക്കുന്ന കാര്യങ്ങള്‍,  നേരിടേണ്ടി അവഗണനയും  വിവേചനവും  ബ്രിട്ടനെ മാത്രമല്ല ലോകത്തെയാകമാനം ഞെട്ടിച്ചിരിയ്ക്കുകയാണ്...!!


കറുത്ത വംശജയായ മേഗന്​ പിറക്കുന്ന രാജകുടുംബംഗമായ കുഞ്ഞിന്‍റെ നിറം എന്താകുമെന്നോര്‍ത്ത് രാജകുടുംബം ആകുലപ്പെട്ടിരുന്നതായി മേഗന്‍ വെളിപ്പെടുത്തി. രാജകുടുംബം ഇക്കാര്യം പങ്കുവച്ചത്  ത​ങ്ങളെ ഞെട്ടിച്ചതായും മേഗനൊപ്പം ഹാരി രാജകുമാരനും അഭിമുഖത്തില്‍ പറഞ്ഞു. ദമ്പതികളുടെ ആദ്യകുട്ടിയായ ആര്‍ച്ചിയിരുന്നു  രാജകുടുംബത്തിന്‍റെ വംശീയ മനസിന്‍റെ ഇര.  മേഗന്‍റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമാണ്.


ഹാരിക്കൊപ്പം ജീവിതം തുടങ്ങു​മ്പോള്‍  ഇരുകൈകളും നീട്ടി സ്വാഗതമോതിയവര്‍ പിന്നീട്  എല്ലാം മറന്ന്​ കൈയൊഴിയുകയായിരുന്നു.  ഏകാന്തത കൂട്ടായപ്പോള്‍  ആത്​മഹത്യ അവസാന വഴിയായി മനസിലെത്തി. . പക്ഷേ, ഇരുവരും പരസ്​പരം ചേര്‍ത്തുപിടിച്ച്‌​ ദുരന്തമൊഴിവാക്കി, മേഗന്‍ വെളിപ്പടുത്തി.   മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ കൊട്ടാരത്തില്‍നിന്ന് മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ നിഷേധിക്കപ്പെട്ടുവെന്നും അത് തന്നെ  വളരയധികം വേദനിപ്പിച്ചുവെന്നും മേഗന്‍ വ്യക്തമാക്കി.


വിവാഹത്തിനു ശേഷം പിതാവ്​ ചാള്‍സ്​ രാജകുമാരന്‍ തന്‍റെ ഫോണ്‍ വിളികള്‍ എടുക്കാതായതായതോടെ​യാണ്  ഇനിയും രാജകുടുംബത്തിന്‍റെ ഭാഗമായി തുടരുന്നതില്‍ കാര്യമില്ലെന്ന ചിന്തയിലെത്തിയതെന്ന്  ​ ഹാരി വെളിപ്പെടുത്തി. എന്നാല്‍, പിതാവ് തനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണെന്നും  അദ്ദേഹവുമായി വന്ന അകല്‍ച്ച അതിവേഗം പരിഹരിക്കാന്‍ ശ്രമം തുടരുമെന്നും ഹാരി വ്യക്തമാക്കി.


അതേസമയം, ഹാരിയുടേയും മേഗന്‍റെയും  ദീര്‍ഘമായ അഭിമുഖം ലോകം കണ്ടതോടെ  ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും ബ്രിട്ടനില്‍  വാര്‍ത്തകള്‍ പരന്നു.   മുന്‍പ്  ഡയാന രാജകുമാരി അനുഭവിച്ചതിനു തുല്യമായതാണ്​ ഇത്തവണ മേഗനും രാജകുടുംബത്തില്‍നിന്നും  നേരിട്ടതെന്ന്​ ചില മാധ്യമങ്ങള്‍ പറയുന്നു.  
ഡയാനയും ആത്​മഹത്യയെ കുറിച്ച്‌​ ചിന്തിച്ചിരുന്നതായി  ഈ മാധ്യമങ്ങള്‍ വ്യക്തമാക്കി.


കഴിഞ്ഞ മാസം ജെയിംസ്​ കോര്‍ഡന്​ അനുവദിച്ച അഭിമുഖത്തില്‍ കൊട്ടാരത്തിലെ ദുരനാനുഭവങ്ങളാണ്​ തങ്ങളെ  രാജ്യം വിടാന്‍ പ്രേരിപ്പിച്ചതെന്ന്​ പറഞ്ഞിരുന്നു.


സസെക്​സ്​ പ്രഭ്വിയായ മേഗനും ഹാരി രാജകുമാരനും അടുത്തിടെയാണ്​ പൂര്‍ണമായി രാജ കൊട്ടാര പദവികള്‍ ഉപേക്ഷിച്ച്‌​ സ്വതന്ത്രരായത്​.  കഴിഞ്ഞ വര്‍ഷം ആദ്യ പാദം മുതല്‍ രാജകുടുംബം സാമ്പത്തികമായി  നല്‍കിയിരുന്നതെല്ലാം അവസാനിപ്പിച്ചുവെന്നും അമ്മ ഡയാന രാജകുമാരി തനിക്കായി അവശേഷിപ്പിച്ച പണത്തെ ആശ്രയിച്ചാണ് ജീവിച്ചതെന്നും ഹാരി പറഞ്ഞു. 2020 ജനുവരിയിലാണ് രാജകീയ പദവികള്‍ ഉപേക്ഷിച്ച്‌ ഇരുവരും കൊട്ടാരം വിട്ടുപോയത്.


Also read: അധികം ട്രോളണ്ട!!


അതേസമയം, മേഗനും ഹാരിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.  താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരവും, തങ്ങള്‍ക്ക് പിറക്കാനിരിക്കുന്നത് മകളാണെന്നും ഹാരിയും മേഗനും വെളിപ്പെടുത്തി.ഇരുവരുടെയും ആദ്യപുത്രനായ  ആര്‍ച്ചിക്ക് ഇപ്പോള്‍ ഒരു വയസുണ്ട്.  


എന്നാല്‍, അഭിമുഖത്തിത്തെപ്പറ്റി രാജകുടുംബം ഇനിയും പ്രതികരിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക