Covishield| കോവിഷീൽഡ് കുത്തിവെയ്പ് എടുത്തവർ- വാക്സിനേഷൻ എടുക്കാത്തവർ, ബ്രിട്ടനിൽ വിചിത്ര ക്വാറൻറെയിൻ നിയമം
അതേസമയം വിഷയം നയതന്ത്ര തലത്തിൽ തന്നെ ഏറ്റെടുക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട് (Britains new quarantine policy and vaccination rule)
ബ്രിട്ടൻ: കോവിഷീൽഡ് കുത്തിവയ്പ് എടുത്തവരെ 'വാക്സിനേഷൻ ചെയ്യാത്തവർ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി യുകെ. പുതിയ യുകെ യാത്രാ നിയമങ്ങളിലാണ് മാറ്റം വരുത്തിയത്.
ഒക്ടോബർ 4 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.സെപ്റ്റംബർ 17-നാണ് പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തത്. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ആന്റിഗ്വ, ബാർബുഡ, ബാർബഡോസ്, ബഹ്റൈൻ, ബ്രൂണൈ, കാനഡ, ഡൊമിനിക്ക, ഇസ്രായേൽ, ജപ്പാൻ, കുവൈറ്റ്, മലേഷ്യ, ന്യൂസിലാൻഡ്, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കും സമാന പ്രശ്നമുണ്ട്.
യുകെ, യൂറോപ്പ്, യുഎസ്, അല്ലെങ്കിൽ യുകെ വാക്സിൻ പ്രോഗ്രാമിൽ വിദേശത്ത് അംഗീകൃത വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ കുത്തിവയ്പ് എടുക്കുന്നവരെ മാത്രമേ ബ്രിട്ടനിൽ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പെന്ന രീതിയിൽ പരിഗണിക്കുകയുള്ളൂ.
അതേസമയം വിഷയം നയതന്ത്ര തലത്തിൽ തന്നെ ഏറ്റെടുക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. യുകെ തീരുമാനം പുന പരിശോധിച്ചില്ലെങ്കിൽ 'പരസ്പര തത്വവും' അവലംബിക്കുമെന്നും ഒരു ഇന്ത്യൻ മീഡിയ വെബ്സൈറ്റ് വൃത്തങ്ങളെ ഉദ്ധരിച്ചു. ബ്രിട്ടീഷ് പൗരന്മാരെയും നിർബന്ധിത 10 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുമെന്ന് ഇന്ത്യ ഇതിനകം തന്നെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുമായി അറിയിച്ചിട്ടുണ്ട്.
Also Read: WHO congratulates India: വാക്സിൻ വിതരണത്തിൽ മുന്നേറ്റം, ഇന്ത്യക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...