വാഷിംഗ്ട്ടന് ‍: താലിബാന്‍ നേതാവ് മുല്ലാ മന്‍സൂര്‍ പാകിസ്ഥാനില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌ .ശനിയാഴ്ച്ച പാക്ക് -അഫ്ഗാന്‍ അതിര്‍ത്തിയിലായിട്ടാണ് ആക്രമണം നടന്നതെന്ന്  യു .എസ് ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ സി .എന്‍ .എന്‍ ചാനലിനോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്‌ വന്നത് .യു .എസ് പ്രസിഡന്റ്‌ ബരാക്ക് ഒബാമയുടെ അറിവോടെയാണ് വ്യോമാക്രമണം നടന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുല്ലാ മന്‍സൂര്‍ ആയിരുന്നു ആക്രമണ ലക്‌ഷ്യം എന്നും മന്‍സൂറിന്റെ കൂടെ വാഹനത്തില്‍  യാത്ര ചെയ്തിരുന്ന മറ്റൊരാളും കൊല്ലപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .
യു എസ് സൈന്യത്തിന്റെ  പ്രത്യേക സംഘം നിയന്ത്രിച്ച ആളില്ലാ വിമാനമാണ് ആക്രമണം നടത്തിയതെന്നും മറ്റ് നാശനഷ്ട്ടങ്ങള്‍ ഒന്നും തന്നെ  സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി .


അതെ സമയം പ്രസിഡന്റ്‌ ഒബാമയുടെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് പെന്റഗന്‍ വക്താവ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട് . ആക്രമണം നടത്തിയതായി സ്ഥിരീകരിചെങ്കിലും മന്‍സൂര്‍ കൊല്ലപ്പെട്ടോ ഇല്ലേ എന്ന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല