ന്യൂ​യോ​ര്‍​ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ മാനസികരോഗിയായ മനുഷ്യൻ പ്ര​സി​ഡ​ന്‍​റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന് പ്രസ്താവിച്ച് പോപ് ഗായിക രിഹാന!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പ്രമുഖ ഫാ​ഷ​ന്‍ മാസികയ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ​രിഹാന ഇക്കാര്യം വ്യക്തമാക്കിയത്. ആയുധം കൈ​വ​ശം വയ്ക്കാനുള്ള അ​വ​കാ​ശ​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന ഡോ​ണ​ള്‍​ഡ്​ ട്രം​പി​നെ​തി​രെയും ഗായിക ആഞ്ഞടിച്ചു.
തൊ​ലി​ നി​റം നോ​ക്കി ആ​ക്ര​മ​ണ​ങ്ങ​ളെ ത​രം​തി​രി​ക്കു​ന്ന ട്രം​പി​​ന്‍റെ സ്വ​ഭാ​വം വം​ശീ​യ​ത​യാ​ണ്​ കാണിക്കുന്നതെന്നും രിഹാന അഭിപ്രായപ്പെട്ടു. 


അമേരിക്കയില്‍ നടന്ന വിവിധ ആക്രമങ്ങളില്‍ ട്രംപ് നടത്തിയ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് രിഹാനയുടെ പരാമര്‍ശത്തിന് ആധാരം. 


മുന്‍പും രിഹാന ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. ട്രംപിന്‍റെ റാലികള്‍ ദുരന്തമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്നും പോപ് ഗായിക പ്രസ്താവിച്ചിരുന്നു.