സിംബാബ്‌വേ മുന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു
സിംബാബ്‌വേ മുന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മുഗാബെയുടെ കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്.
ജോഹന്നാസ്ബെര്‍ഗ്: സിംബാബ്‌വേ മുന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മുഗാബെയുടെ കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്.
പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം സിങ്കപ്പൂരില്‍ ചികിത്സയിലായിരുന്നു.
1921 ഫെബ്രുവരി 24നാണ് മുഗാബെയുടെ ജനനം. സിംബാബ്‌വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ, 1980ലാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1987ല്‍ പ്രസിഡന്‍റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് മുഗാബെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്.
ബ്രിട്ടീഷ് കോളനി വാഴ്ച്ചയില്‍ നിന്നും ഗറില്ലാ യുദ്ധത്തിലൂടെ സിംബാബ്‌വേയ്ക്ക് മോചനം നേടിക്കൊടുക്കുന്നതില്‍ നേതൃത്വം വഹിച്ചയാളാണ് റോബര്‍ട്ട് മുഗാബെ.