ടാറ്റായുടെ കരുത്തൻമാരുടെ സേവനം ഇനി മൊറോക്കൻ ആർമിയിലും.  'മെയ്ഡ് ഇന്‍ ഇന്ത്യ' ടാറ്റ 6x6 ട്രെക്കുകള്‍ റോയല്‍ മൊറോക്കന്‍ ആര്‍മി സ്വന്തമാക്കിയിരിക്കുകയാണ്.  ടാറ്റയുടെ കരുത്തന്‍മാരായ സൈനിക ട്രെക്കുകളുടെ 90 യൂണിറ്റുകള്‍ക്കാണ് റോയല്‍ മൊറോക്കന്‍ ആര്‍മി ഓര്‍ഡര്‍ നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പുറമെ 715 4X4 വിഭാഗത്തിലുല്ള ടാറ്റ ട്രക്കുകളും മൊറോക്കോയിലെ സായുധ സേനയ്ക്ക് വേണ്ടി ഇതിനോടകം എത്തിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ആർമിയിൽ ടാറ്റാ സൈനിക ട്രക്കുകൾ ഉപയോഗിക്കുന്നുണ്ട്.ഇന്ത്യന്‍ ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡാണ് ഈ  ഭീമന്‍ സൈനിക ട്രക്കുകളുടെ നിര്‍മ്മാതാക്കള്‍. കപ്പല്‍ മാര്‍ഗമാണ് ഈ ട്രക്കുകൾ മൊറോക്കോയിലേക്ക് അയക്കുന്നത്. 


ഗുജറാത്തിലെ പിപാ വാവ് തുറമുഖത്ത് നിന്നും ഇവ പുറപ്പെടും. കടൽ യാത്രയ്ക്കായി തൊണ്ണൂറ് ട്രക്കുകൾ   തയ്യാറായി നില്‍ക്കുന്ന ചിത്രങ്ങൾ  പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ട്രക്ക് കൈമാറ്റം സംബന്ധിച്ച സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ കണക്കുകൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സഹാറ മേഖലയിൽ പ്രത്യേക അവസ്ഥയും സാഹചര്യവുമാണ് നിലവിലുള്ളത്. ഇത് കണക്കിലെടുത്ത്   കരസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് മൊറോക്ക. ഇതിന്റെ ഭാഗമായാണ്  സൈനിക വാഹനങ്ങളും ട്രക്കുകളും ആയുധങ്ങളും ഉൾപ്പെടെ വാങ്ങുന്നതില്‍ മൊറോക്ക ശ്രദ്ധ ചെലുത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.