Moscow: പ്രതിപക്ഷ നേതാവ്​ അലക്​സി നവാല്‍നിയുടെ (Alexei Navalny)   മോചനമാവശ്യപ്പെട്ട്​ റഷ്യയില്‍  പ്രതിപക്ഷത്തി​ന്‍റെ പ്രതിഷേധം തുടരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിഷേധ റാലിയില്‍  പ​ങ്കെടുത്ത   4,500 പേരെ ഇതിനോടകം റഷ്യന്‍  (Russia) പോലീസ്​ അറസ്റ്റ് ചെയ്​തതായാണ് റിപ്പോര്‍ട്ട്.  റഷ്യന്‍ പ്രസിഡന്‍റ്  വ്ലാഡിമിര്‍ പുടിനെതിരെ (Vladimir Putin)  മുദ്രാവാക്യം  മുഴക്കിയാണ്  ജനം തെരുവിലിറങ്ങിയത്​. മോസ്​കോ, ഫാര്‍ ഇൗസ്​റ്റ്, വ്ലാദിവോസ്​ടക്​ എന്നീ നഗരങ്ങളിലും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നു. സൈബീരിയയില്‍ നിന്നാണ് കൂടുതല്‍ പേരെ അറസ്​റ്റ്​ ചെയ്​തത്​​.  


പോലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും, റഷ്യയിലെ പല നഗരങ്ങളിലും നടന്ന പ്രകടനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍  പങ്കെടുത്തു.  പ്രതിഷേധക്കാരില്‍ ഏറെയും  ഹൈസ്കൂള്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.


അറസ്റ്റ് ഭയന്ന്  പിന്‍മാറില്ല  എന്നും   ചൊവ്വാഴ്​ച മുതല്‍ ദേശവ്യാപകമായി പ്രതിഷേധ റാലി നടത്തുമെന്നും​ നവാല്‍നിയുടെ അനുയായികള്‍ അറിയിച്ചു.


Also read: Black Life Matters മൂവ്മെന്റിന് Nobel Prize നാമനിർദ്ദേശം; പീറ്റർ ഈഡ് എന്ന socialist lawmaker ആണ് നാമനിർദ്ദേശം ചെയ്തത്


കഴിഞ്ഞ ഞായറാഴ്​ചയും ഇതേപോലെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു. പുടിന്‍ സര്‍ക്കാരി​ന്‍റെ  മുന്നറിയിപ്പ്​ അവഗണിച്ചാണ്​ ജനം പ്രതിഷേധത്തിനായി തെരുവില്‍ ഇറങ്ങിയത്. പ്രതിഷേധം നടന്ന മോസ്കോയിലെ തെരുവുകളില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. നിരവധി സ്ഥലങ്ങളില്‍  പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.  കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും ചില മെട്രോ സ്റ്റേഷനുകളും മോസ്കോ പോലീസ് അടച്ചു. കഫേകളും ബാറുകളും റെസ്റ്റോറന്റുകളും അടച്ചു, രാവിലെ 9 മുതല്‍ രാത്രി 11 വരെ മദ്യവില്‍പ്പന നിരോധിക്കുകയും ചെയ്തു. 


അലക്​സി നവാല്‍നി (Alexei Navalny) കഴിയുന്ന ജയിലിന് വെളിയിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി.  കഴിഞ്ഞ  ജനുവരി 17നാണ്​ ജര്‍മനിയില്‍നിന്ന്​ മോസ്​കോയിലെത്തിയ നവാല്‍നിയെ റഷ്യന്‍ അധികൃതര്‍ അറസ്റ്റ്  ചെയ്​ത്​ ജയിലിലടച്ചത്​.