ന്യൂഡൽഹി: ഇന്ത്യക്കാർക്ക് റഷ്യ സന്ദർശിക്കുന്നതിനാവശ്യമായ ഇലക്ട്രോണിക് വിസ (ഇ-വിസ) ഓഗസ്റ്റ് 1 മുതൽ റഷ്യ അനുവദിച്ചു തുടങ്ങി. ബിസിനസ് യാത്രകൾ, അതിഥി സന്ദർശനങ്ങൾ, വിനോദം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി റഷ്യ സന്ദർശിക്കുന്നതിനാവശ്യമായ വിസയാണ് ഇത്. മറ്റേതൊരു സാധാരണ വിസയും പോലെ തന്നെ ഉപയോഗിക്കാവുന്നതാണ് ഇ-വിസയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കുൾപ്പടെ 52 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഈ വിസ ഉപയോ​ഗിച്ച് 16 ദിവസം വരെ നമുക്ക് റഷ്യയിൽ താമസിക്കാൻ സാധിക്കും. ലോകത്ത് കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ റഷ്യ ഇ-വിസ സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. നിയന്ത്രണങ്ങൾ നീങ്ങി തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും വിസ അനുവദിച്ച് തുടങ്ങിയത്. സാധാരണ വിസയുടെ അതേ അവകാശങ്ങൾ തന്നെയാണ് റഷ്യയുടെ ഇ വിസയും നൽകുന്നത്. ഇതിന് 60 ദിവസത്തെ വാലിഡിറ്റി ആണുള്ളത്. 


ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി ഈ കാര്യങ്ങൾ ഓർത്തുവെക്കുക


1. റഷ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ ഓൺലൈൻ  വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


2. സന്ദർശകർ റഷ്യയിലേക്കുള്ള അവരുടെ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.


3. നയതന്ത്ര സ്ഥാനങ്ങൾ വഹിക്കുന്ന, അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളെ പ്രതിനിധീകരിക്കുന്നവർക്ക് രാജ്യത്തേക്ക് എത്തുന്നതിനായി ഈ വിസയുടെ ആവശ്യമില്ല. 


4. ഓൺലൈനായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ തുടർ പ്രക്രിയകളെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങളെ ഈ മെയിലിലൂടെ അറിയിക്കുന്നതായിരിക്കും. 


ALSO READ: ആകാശത്തെ ഉസൈൻ ബോൾട്ടാണ് ഈ പക്ഷി; മറ്റൊരു പേര് മിസൈൽ പക്ഷിയെന്ന്


റഷ്യയുടെ ഇ-വിസയ്ക്കായി എങ്ങനെ അപേക്ഷിക്കാം 


1. ആദ്യം ഇതുമായി ബന്ധപ്പെട്ട റഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 


2. ശേഷം വെബ്സൈറ്റിലെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. 


3. തുടർന്ന് നിങ്ങൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്ള ഒരു പേജിലേക്ക് പോകും. അവിടെ ആവശ്യമായ വിവരങ്ങൾ നൽകുക. 


അതേസമയം ചൈന, ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 52 രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടെ ഇ-വിസ സൗകര്യം വ്യാപിപ്പിക്കാൻ റഷ്യ തീരുമാനിച്ചു. ഉക്രെയ്‌നിലെ യുദ്ധം കാരണം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഈ നീക്കം. ഔദ്യോഗിക കണക്കുകൾ പ്രകാരം, റഷ്യ സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.  2021ൽ 290,000 ആയിരുന്നത് 2022 ആയപ്പോഴേക്കും 190,000 ആയി കുറഞ്ഞു.


ചൈന, ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ മോസ്കോ ശ്രമിക്കുന്നതിനാൽ പുതിയ വിപണികളിൽ നിന്ന് വിനോദസഞ്ചാരികളെയും ബിസിനസ്സ് യാത്രക്കാരെയും ആകർഷിക്കുന്നതിനാണ് റഷ്യ ഇത്തരമൊരു നീക്കം നടത്തുന്നത്. വിസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നതിലൂടെ, റഷ്യ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.